Jan / 2017
22
Sunday

Cinema

വിദ്യാബാലന്റേത് തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തി; ആമിയുമായി മുന്നോട്ട് തന്നെ; ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല; നിർമ്മാതാവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും കമൽ

കൊച്ചി: 'അൺപ്രഫഷനൽ ആൻഡ് അൺഎത്തിക്കൽ. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെ ചിത്രത്തിൽ നിന്നു പിന്മാറിയ വിദ്യാബാലന്റെ നടപടിയെക്കുറിച്ചു മറ്റെന്താണു പറയുക'-കമൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്കുള്ള മലയാളിയുടെ പ്രിയ എഴുത്തുകാരിയുടെ കഥ പറയുന്ന സിനിമ യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് കമൽ പറയുന്നത്. 'വിദ്യ പിന്മാറിയെങ്കിലും പ്രോജക്ട് മുന്നോട്ടു പോകും. ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല. ...

STARDUST

CELLULOID

FILM REVIEW

പത്തു ധ്യാനം ഒരുമിച്ചു കൂടിയ അനുഭവം; പളനി മുതൽ മൂകാംബിക വരെ നടന്നുപോയി വന്ന പോലെ; ജിബു ജേക്കബ് നിങ്ങൾ മുത്താണ്; ലാലേട്ടാ നിങ്ങൾ മഹാഭാഗ്യവാനും; പത്തു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ മലയാളികളും മുന്തിരി വള്ളികൾ കണ്ടിരുന്നെങ്കിൽ

ഞാൻ ആദ്യമേ നന്ദി പറയുന്നത് വി ജെ ജെയിംസ് എന്ന മലയാള സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ പ്രണയോപനിഷത്ത് എന്ന അതിമനോഹരമായ പേരുള്ള ചെറുകഥ ജിബു ജേക്കബ് എന്നൊരു സിനിമാക്കാരൻ വായിച്ചിരുന്നില്ലെങ്കിൽ മലയാളത്തിന് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുമായിരുന്നില്ല. ആ കഥയ്ക്ക്...

വൈദേഹിയുടെ വീട്ടിലെ പാലുകാച്ചും ഫ്രഞ്ചുകാരി തള്ളയുടെ തകർപ്പൻ ഷോയും നമ്മുടെ മേരിയുടെ മുടി കോതിയിട്ടുള്ള ആ ചിരിയും മാത്രം സഹിക്കാം; പ്രതിഭ വറ്റിപ്പോയ സത്യൻ അന്തിക്കാടിന്റെ കെണിയിൽ എന്തിനാണ് സുവിശേഷം പറയാൻ പോയത് ദുൽഖർ ബ്രോ

എം മാധവദാസ് യുവജനോത്സവം കാണാൻ പോയതുകൊണ്ടാണ് ഈയുള്ളവൻ ഈ പണി ഏറ്റെടുക്കേണ്ടി വന്നത്. 403 രൂപ മുടക്കി ജോമോന്റെ സുവിശേഷത്തിന്റെ ആദ്യ ഷോ കണ്ട് തലസ്ഥാനത്തെ ഏരീസ് പ്ലസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ  ഉറങ്ങി പോയില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കിയായത്...

Cinema

പ്രമുഖ താരങ്ങൾ എല്ലാം വലിഞ്ഞപ്പോൾ മുഖം രക്ഷിച്ചത് മഞ്ജു വാര്യരും അനൂപ് മേനോനും കെപിഎസി ലളിതയും; സിനിമാ താരങ്ങളെ മുമ്പിൽ നിർത്തി കമലിനും എംടിക്കും പ്രതിരോധം ഒരുക്കാൻ ഫെഫ്ക നടത്തിയ ശ്രമത്തോട് യോജിക്കാതെ ഭൂരിപക്ഷം താരങ്ങളും

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യം അവകാശമാണെന്നു പ്രഖ്യാപിച്ചു മലയാള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയിൽ സൂപ്പർ താരങ്ങളൊന്നും എത്തിയില്ല. പ്രത്യേകിച്ച് ഒരു വിഭാഗത്തെ എതിരാക്കാൻ ആർക്കും താൽപ്പര്യമില്ല. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിൽ എം ടി. വാസുദേവൻ നായരും സംവിധായകൻ കമലും നടൻ മോഹൻലാലും വിമർശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു ഫെഫ്കയുടെ നേതൃത്വത്തിൽ മലയാള ചലച്ചിത്ര പ്രവർത്തകർ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. മോഹൻലാലിന്റെ പേരുണ്ടായിട്ടും ലാൽ പരിപാടിക്ക് എത്തിയില്ല. ഇടത് പക്ഷ ആഭിമുഖ്യമുള്ളവർക്കൊപ...

GOSSIP

'തിരക്കഥ കത്തിക്കുന്ന'വരുടെ അടുത്ത് നിവിൻ പോളി എത്തി; വിനീത് ശ്രീനിവാസനുമായി ഇനി തെറ്റിപ്പിരിയുമോ? മൂത്തോന്റെ ഭാഗമായി യുവതാരം എത്തുമ്പോൾ കളിയാക്കലുമായി സോഷ്യൽ മീഡിയ

കൊച്ചി: വിനീത് ശ്രീനിവാസൻ സ്‌കൂളിൽ നിന്നും സിനിമപഠിച്ചിറങ്ങിയത് നിവിൻ പോളിയെ താരനിരയിലേക്ക് ഉയർത്തിയവരിൽ വിനീതിനുള്ള പങ്ക് എല...