1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
25
Saturday

ഒരു രാത്രിയിൽ കേരളത്തിലെ അഞ്ചു സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ അഞ്ചു പേർ സംവിധാനം ചെയ്തു വലിയ സിനിമയാക്കുന്നു; 'ഷെയ്ഡ്സ് ഓഫ് നൈറ്റ്' മലയാളത്തിൽ ഒരു വ്യത്യസ്ത പരീക്ഷണം

February 25, 2017

തിരുവനന്തപുരം: തലസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച മലയാളം ടാക്കീസ് ഫിലിം കൾച്ചറൽ സൊസൈറ്റി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഷെയ്ഡ്സ് ഓഫ് നൈറ്റ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്നു. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ...

പൃഥ്വിരാജിനും നരൈനുമൊപ്പം അഭിനയിക്കാൻ നടി എത്തി; സഹപ്രവർത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യർത്ഥനയുമായി പൃഥ്വിരാജ്; ആദം സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി

February 25, 2017

കൊച്ചി: പൾസർ സുനിയും സംഘവും നടത്തിയ ആക്രമണത്തിനിരയായ നടി വീണ്ടും സിനിമയിൽ സജീവമായി. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി ...

കൊമ്പനാനയുടെ മസ്തകത്തിൽ ചവിട്ടി നിൽക്കുന്ന നായകൻ; ബാഹുബലിയെ കട്ടപ്പ കുത്തിയത് എന്തിനെന്ന ഉത്തരവുമായി ബാഹുബലി ദ കൺഗ്ലൂഷൻ; മോഷൻ പോസ്റ്റർ പുറത്തിറക്കി രാജമൗലി

February 25, 2017

ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി ഒരുക്കുന്ന ബാഹുബലി ദ കൺഗ്ലൂഷൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. സാഹോദരെ ബാഹുബലി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. കൊമ്പനാനയുടെ മസ്തകത്തിൽ ചവിട്ടി നിൽക്കുന്ന നായകനാണ് പോസ്റ്...

ബിജുമേനോനൊപ്പം അഭിനയിക്കാൻ 100 പേരെത്തും; ഹന്നാ റെജി നായികയാവും; രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരിയുടെ വിശേഷങ്ങൾ ഇങ്ങനെ

February 25, 2017

മലയാള സിനിമയിൽ പുതിയൊരു പരീക്ഷണം കൂടി. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് ബിജുമേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൽ 100 കഥാപാത്രങ്ങൾ. രക്ഷാധികാരി എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രത്യേകമായി ഒരു കഥ പറയാതെ അനേകം കഥകളിലൂടെ കടന്നു പോകുന്ന...

പുലിമുരുഗനു ശേഷം ഉദയകൃഷ്ണ തൂലികയെടുക്കുന്നത് മമ്മൂട്ടി ചിത്രത്തിനായി; മെഗാ സ്റ്റാർ പ്രഫസർ വേഷത്തിലെത്തുന്ന ചിത്രം പറയുന്നത് കാമ്പസ് കൊലപാതകത്തിന്റെ കഥ; ബജറ്റ് പത്തു കോടി രൂപ

February 24, 2017

കൊച്ചി: നൂറു കോടി രൂപയുടെ ക്ലബിൽ ആദ്യമായി ഇടംപിടിച്ച മലയാള ചിത്രം പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണ അടുത്തതായി തൂലിക ചലിപ്പിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിനായി. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്റ...

പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും; റോബിൻഹുഡിന് ശേഷം വിജയ ജോഡികൾ റൊമാന്റിക് എന്റർടെയ്നറുമായി വീണ്ടും

February 23, 2017

കൊച്ചി: പൃഥ്വിരാജും, ഭാവനയും ഒന്നിക്കുന്ന 'ആദം' ഉടൻ ചിത്രീകരണം തുടങ്ങും. മാസ്റ്റേഴ്സ് എന്ന പൃഥ്വി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ ആദ്യ സംവിധാന സംരംഭമാണ് ആദം. ഈ വർഷം പകുതിയോടെ ആദം തീയറ്ററുകളിലെത്തും. പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേന...

രജനീകാന്തിന്റെ നായികയായി വിദ്യാ ബാലനെത്തുമോ? ബോളിവുഡ് താര റാണിയുടെ ഡേറ്റിനായി ചരട് വലിച്ച് കബാലിയുടെ സംവിധായകൻ

February 23, 2017

ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം വിദ്യാ ബാലൻ എത്തും. 'കബാലി' യുടെ സംവിധായകൻ പി.എ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യ നായികയാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തി...

കാടിനുള്ളിലെ കഥ പറയുന്ന ചിത്രവുമായി വേണു; ഫഹദ് ഫാസിലിന്റെ നായികയാവാൻ മംമ്ത മോഹൻദാസ്

February 23, 2017

കൊച്ചി: ഫഹദ് ഫാസിലിന്റെ നായികയാവാൻ മംമ്ത മോഹൻദാസ്. മുന്നറിയിപ്പിന്റെ സംവിധായകൻ വേണുവിന്റാതാണ് സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കും. കാടിനുള്ളിലുള്ള ഈ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആയിരിക്കുമെന്നു മംമ്ത പറഞ്ഞു. അണിയറ ജോലികൾ പുരോഗമിക്കുന്...

ബഷീറിന്റെ പ്രേമലേഖനം എന്ന സെറ്റിൽ വച്ച് മനസ്സുതുറന്നു; മാധവിക്കുട്ടിയുടെ ജീവിതം അരങ്ങിലെത്തിക്കാമെന്ന് ജോയ് മാത്യു വാക്കും നൽകി; ആമിയാകാൻ നാടകത്തിൽ ഷീലയെത്തും

February 23, 2017

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നാടകവും വരുന്നു. നടൻ ജോയ് മാത്യു രചിക്കുന്ന നാടകത്തിൽ നടി ഷീല ആമിയായി അരങ്ങിലെത്തുമെന്ന് ജോയ് മാത്യു അറിയിച്ചു. മാധവിക്കുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി കമൽ സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട വിവ...

പുലിമുരുകന്റെ പിന്നാലെയുണ്ട് 'മുന്തിരിവള്ളികൾ'! വിദേശ തീയറ്ററുകളിലും മികച്ച പ്രകടനവുമായി മോഹൻലാൽ ചിത്രം; കോടികൾ കൊയ്യുന്നതിൽ അക്ഷയ് കുമാറിനെയും കടത്തിവെട്ടിയെന്ന് റിപ്പോർട്ടുകൾ

February 22, 2017

തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഒപ്പം എന്ന സിനിമക്കൊപ്പം വിജയവഴിയിൽ തിരിച്ചുവന്ന മോഹൻലാൽ ബോക്‌സോഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും മീനയും വീണ്...

ജൂതന്‍ എന്ന് പറഞ്ഞാല്‍ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ മാത്രമല്ല; കറുത്ത ജൂതന്മാരെ മറക്കുന്നവര്‍ക്ക് സിനിമയിലൂടെ മറുപടി പറയാന്‍ സലിംകുമാര്‍; കറുത്ത ജൂതന്‍ മേയില്‍ എത്തും

February 21, 2017

കൊച്ചി: കറുത്ത ജൂതന്‍ എന്ന് വിളിയ്ക്കപ്പെടുന്ന അവറോണി ജൂതന്റെ ജീവിതമാണ് സിലംകുമാര്‍ എന്ന സംവിധായകന്‍ ഇക്കുറി പറയുന്നത്. കേരളത്തിന്റെ ആത്മാവുമായി ചേര്‍ന്ന്, ഇവിടുത്തെ കാറ്റും കൊണ്ട്, ഇവിടുത്തെ കാലാവസ്ഥയുമായി ശരീരം വഴങ്ങി ജീവിച്ചരാണ് കറുത്ത ജൂതന്മാര്‍....

റോഡിൽ കിടന്നു ചാകേണ്ട എന്നെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് അങ്ങേരാ.....; രമണന്റെ കരച്ചിൽ എന്തുകൊണ്ട് പഞ്ചാബി ഹൗസിൽ കണ്ടില്ല; ഹരിശ്രീ അശോകൻ തുറന്നു പറയുമ്പോൾ

February 21, 2017

കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മറുവാക്കാണ് പഞ്ചാബി ഹൗസിലെ രമണൻ. ഹരിശ്രീ അശോകൻ അനശ്വരമാക്കിയ ഈ കഥാപാത്രം. പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുന്ന അശോകന്റെ കരിയറിലെ ഏറ്റവും ജനപ്രിയ കഥാപാത്രം. പഞ്ചാബി ഹൗസ് ഇറങ്ങിയിട്ട് പത്തൊമ്പതു വർഷം കഴിഞ്ഞു. അതിലെ ഹരിശ്രീ അ...

ശിൽപ്പയുടെ യോഗ കാണാൻ സൈബർ ലോകത്ത് വൻതിരക്ക്; യുടൂബിൽ ഒന്നാമതായി തുടരുന്ന പ്രിയപ്പെട്ടവളേയോർത്ത് അഭിമാനിച്ച് രാജ് കുന്ദ്ര

February 21, 2017

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ പുതിയ യോഗാ-വെൽനസ് പരമ്പര സൂപ്പർ ഹിറ്റ്. ശിൽപാ ഷെട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും വെബ്‌സൈറ്റിലുമാണ് വീഡിയോ കാണാനാവുക. വിഡിയോ വൈറലാവുകയാണ്. ശിൽപാ ഷെട്ടിയുടേയും കുടുംബത്തിന്റെയുമൊപ്പം ബോളിവുഡ് നടനും ജാക്കി ഷറോഫി...

വീണ്ടും പ്രേതമാകാൻ നയൻതാര; ദോസ് രാമസ്വാമിയുടെ ചിത്രത്തിൽ തെന്നിന്ത്യൻ നടി എത്തുന്നത് പവിഴക്കൊടിയെന്ന വേഷത്തിൽ; ഹൊറർ ചിത്രം ഏപ്രിലിൽ പ്രദർശനത്തിന്

February 21, 2017

കൊച്ചി: നയൻതാര വീണ്ടും പ്രേത സിനിമയിൽ നായികയാകുന്നു. ഡോറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. സിനിമയുടെ ടീസർ പുറത്തുവിട്ടു. നവാഗതനായ ദോസ് രാമസ്വാമിയാണ് ഡോറ സംവിധാനം ചെയ്യുന്നത്. തന്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരും സിനിമയിലുണ്ട്. വടകറി ഫെയിം മെർവി...

പൾസർ സുനി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തന്റെ ഫോട്ടോ എന്ന് പറഞ്ഞ് ദിലീപ് ഫാൻസ് അസോസിയേഷൻ നേതാവ്; ദിലീപിനെ കുടുക്കാനുള്ള വഴിയായി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടിയെന്ന് റിയാസ് ഖാൻ

February 21, 2017

തിരുവനന്തപുരം: പൾസർ സുനിയാണെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നത് തന്റെ ചിത്രമെന്ന് റിയാസ് ഖാൻ. പ്രമുഖ നടനുമായി കേസിനെ ബന്ധപ്പെടുത്താനാണ് ആ നടന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ തന്റെ ചിത്രം തന്നെ ദുരുപയോഗം...

MNM Recommends