Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിത്യാ മേനോന്റെ ചിരിയിൽ ദുൽഖർ വീണു; ഓകെ കൺമണിക്ക് ശേഷം 100 ഡേയ്‌സ് ഓഫ് ലൗവിന്റെ ടീസറും ഹിറ്റാകുന്നു

നിത്യാ മേനോന്റെ ചിരിയിൽ ദുൽഖർ വീണു; ഓകെ കൺമണിക്ക് ശേഷം 100 ഡേയ്‌സ് ഓഫ് ലൗവിന്റെ ടീസറും ഹിറ്റാകുന്നു

ദുൽഖറും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഒകെ കൺമണിയുടെ തരംഗം വിട്ടൊഴിയും മുൻപെ ദുൽഖറും നിത്യയും വീണ്ടുമെത്തുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം ഇരുവരും ജോഡികളായി എത്തുന്ന മലയാള ചിത്രം 100 ഡെയ്‌സ് ഓഫ് ലവിന്റെ ടീസർ പുറത്തിറങ്ങി. സംവിധായകൻ കമലിന്റെ മകൻ ജനുസ് മുഹമ്മദ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്.

100 ഡെയ്‌സ് ഓഫ് ലവ്വിന്റെ പ്രണയവും തുടങ്ങുന്നത് ഒരു ചെറുപുഞ്ചിരിയിൽ നിന്നാണെന്ന സൂചന നൽകുന്നതാണ് ആദ്യ ടീസർ. ബാംഗ്ലൂരിൽ വച്ച് ഒരു ദിവസം അവിചാരിതമായി നായകൻ നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്‌സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ജാനുസ് മുഹമ്മദ് തന്നെയാണ് 100 ഡെയ്‌സ് ഓഫ് ലവ്വിന് തിരക്കഥയൊരിക്കിയിരിക്കുന്നതും. വിനീത്, ശേഖർ മേനോൻ, അജു വർഗീസ്, ജാക്കോബ് ഗ്രിഗറി, രാഹുൽ മാധവ്, പ്രവീണ, അഭിരാമി സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പ്രതീക്ഷ് വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോനാണ്. ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറിൽ വിജയകുമാർ പാലക്കുന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP