Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാരൂഖ് ചിത്രം ഫാനിന്റെ ഒറിജിനലിനെ വെല്ലുന്ന കിടിലൻ ട്രെയിലർ ഒരുക്കി ആരാധകൻ; ട്രെയിലർ കണ്ടിഷ്ടപ്പെട്ട ഷാരൂഖ് ആരാധകന് ഷാരൂഖ് ആരാധകന് നല്കിയത് സ്വന്തം സ്റ്റുഡിയോയിൽ ജോലി

ഷാരൂഖ് ചിത്രം ഫാനിന്റെ ഒറിജിനലിനെ വെല്ലുന്ന കിടിലൻ ട്രെയിലർ ഒരുക്കി ആരാധകൻ; ട്രെയിലർ കണ്ടിഷ്ടപ്പെട്ട ഷാരൂഖ് ആരാധകന് ഷാരൂഖ് ആരാധകന് നല്കിയത് സ്വന്തം സ്റ്റുഡിയോയിൽ ജോലി

ബോളിവുഡ് കിങ്ഖാൻ ഷാറൂഖ് ഖാന്റെ പുതിയ ചിത്രമായ ഫാനിനെ ഗംഭീരമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ പാട്ടും പോസ്റ്ററും ഷെയർ ചെയ്ത് സോഷ്യൽ മീഡിയയിലൂടെയാണ് ചിലർ ഫാനിന് വരവേൽപ്പൊരുക്കുന്നത്. ആര്യൻഖാൻ എന്ന സൂപ്പർ സ്റ്റാറായും ഇദ്ദേഹത്തിന്റെ കടുത്ത ആരാധകനായ ഗൗരവ് എന്ന 25കാരനായും ഷാറൂഖ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ഫാൻ. ഇതിനകം തന്നെ ഫാനിന്റെ ട്രെയിലർ യൂ ട്യൂബിൽ തരംഗമായിരുന്നു.

എന്നാൽ ഈ ട്രെയിലറിൽ നിന്ന് സ്വയം അഭിനയിച്ച് സ്വന്തമായൊരു ട്രെയിലർ ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് മറ്റൊരു ഷാരൂഖ് ആരാധകൻ. ഗൗരവിന്റെ കഥാപാത്രത്തിന്റെ സ്ഥാനത്താണ് ജെമിനി വിഷ്വൽ എഫക്ട്‌സ് ഉപയോഗിച്ച് തന്റെ രംഗങ്ങൾ ഉൾപ്പെടുത്തിയി രിക്കുന്നത്.

ട്രെയിലറിന്റെ പെർഫെക്ഷൻ കണ്ട ഷാരൂഖ്, ശിവം ജെമിനി എന്ന തന്റെ ആരാധകന് സ്വന്തം വിഷ്വൽ എഫക്ട് സ്റ്റുഡിയോയിൽ ജോലിയും വാഗ്ദാനം ചെയ്തു. ഷാരൂഖിന്റെ ട്വിറ്റർ പേജിലാണ് ജെമിനി താനുണ്ടാക്കിയ ട്രെയിലർ ട്വീറ്റ് ചെയ്തത്. 60 മണിക്കൂറെടുത്താണ് ഇത്രയും പൂർണതയോടെ ട്രെയിലറൊരുക്കിയതെന്ന് ജെമിനി പറയുന്നു.

ഇന്ന് തന്റെ പിറന്നാളാണെന്നും താങ്കൾ ഇത് കാണുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് ജെമിനി ട്രെയിലർ ഷാരൂഖിന്റെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തത്. ഷാരൂഖ് ട്രെയിലർ കാണുക മാത്രമല്ല ജോലിയും വാഗ്ദാനം ചെയ്തതോടെ തന്റെ പിറന്നാൾ ദിനത്തിൽ ഇതിലും വലിയ സമ്മാനം കിട്ടാനില്ലെന്നാണ് ജെമിനി പറയുന്നത്.

മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ എന്ന ഹോളിവുഡ് ചിത്രങ്ങളുടെ മെയ്‌ക്ക് അപ് മാൻ ആയ ഓക്‌സർ ജേതാവ് ഗ്രെഗ് ക്യാനനാണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്. ഏപ്രിൽ 15ന് ചിത്രം തിയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP