Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയം കൊയ്യാൻ അമീർ ചിത്രം പികെ ചൈനയിലേക്ക്; രണ്ട് മാസത്തിനുള്ളിൽ 3500 കേന്ദ്രങ്ങളിൽ റീലിസ് ചെയ്യാൻ പദ്ധതി

വിജയം കൊയ്യാൻ അമീർ ചിത്രം പികെ ചൈനയിലേക്ക്; രണ്ട് മാസത്തിനുള്ളിൽ 3500 കേന്ദ്രങ്ങളിൽ റീലിസ് ചെയ്യാൻ പദ്ധതി

വിമർശനങ്ങൾക്കിടെയിലും വൻഹിറ്റായി മാറിയ ആമിർഖാൻ ചിത്രം പി.കെ ചൈനയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു.മതചിന്തയെ രൂക്ഷമായി പരിഹസിക്കുന്ന ചിത്രമെന്ന് പേര് കിട്ട പികെ ചൈനീസ് വിപണിയിലേക്ക ഉടൻ ഇറങ്ങുമെന്നും ചിത്രം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ പറഞ്ഞു.

3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ചൈന ഫിലീം ഗ്രൂപ്പ് കോർപ്പറേഷനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ചർച്ചയിൽ ചൈനയിലെ ഇന്ത്യൻ അംബാസഡർ അശോക് കെ കാന്തയും പങ്കെടുത്തു.നേരത്തേ ആമിർ ഹിരാനി കൂട്ടുകെട്ടിലെ ത്രീ ഇഡിയറ്റ്‌സിന് ചൈന വൻ വരവേൽപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പി കെ കണ്ടശേഷം അവർ ചൈനയിലേക്ക് വിളിക്കുകയായിരുന്നു.

രണ്ട് മാസത്തിനുള്ളിൽ തന്നെ പികെ ചൈനയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റിലീസിംഗിന്റെ ഭാഗമായി ആമിർ ഖാനുമടങ്ങിയ സംഘം ചൈന സന്ദർശിക്കുമെന്നും ഹിരാനി പറഞ്ഞുനിലവിൽ 34 വിദേശരാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ചൈനീസ് വിപണിയിൽ എത്താറുണ്ട്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ വിസ്മയം തീർത്താണ് പികെ ഓടിക്കൊണ്ടിരുന്നത്. 620 കോടിയിലധികം പികെ സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന്റെ എക്കാലത്തെയും വലിയ കളക്ഷൻ എന്ന റെക്കോർഡും ചിത്രത്തിന് ലഭിച്ചു. പാക്കിസ്ഥാനിൽ ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പികെ നടത്തിയതായി റിപ്പോർട്ട് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP