Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസിന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയ സൂര്യ പറഞ്ഞത് മുഴുവൻ ഭാര്യയുടെ ചിത്രത്തെ കുറിച്ച്; 36 വയതിനിലെയെന്ന ചിത്രത്തിന് റോഷൻ ആൻഡ്രൂസിനോട് നന്ദി പറഞ്ഞ് താരം

മാസിന്റെ പ്രചരണത്തിനായി കൊച്ചിയിലെത്തിയ സൂര്യ പറഞ്ഞത് മുഴുവൻ ഭാര്യയുടെ ചിത്രത്തെ കുറിച്ച്; 36 വയതിനിലെയെന്ന ചിത്രത്തിന് റോഷൻ ആൻഡ്രൂസിനോട് നന്ദി പറഞ്ഞ് താരം

കൊച്ചി: തന്റെ ഏറ്റവും പുതിയ ചിത്രമായ മാസിന്റെ പ്രചരണത്തിനായി തമിഴ്‌നടൻ സൂര്യ കൊച്ചിയിലെത്തി. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോടായി സംസാരിച്ച താരം പക്ഷേ വാചാലനായത് തമിഴ്‌നാട്ടിൽ മികച്ച കലക്ഷനുമായി മുന്നേറുന്ന ജ്യോതികയുടെ പുതിയ സിനിമ 36 വയതനിലേ യെക്കുറിച്ചത്. ഭാര്യയ്ക്ക് തിരിച്ചുവരാൻ അവസരം ഒരുക്കിയ ചിത്രത്തിന്റെ സംവിധയകൻ റോഷൻ ആൻഡ്രൂസിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്കായ ചിത്രം നിർമ്മിച്ചത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായിരുന്നു. സൂര്യയും സംവിധായകൻ വെങ്കട പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്നതു കൊണ്ടു തന്നെ മാസിനെക്കുറിച്ച് പ്രതീക്ഷകളും ഏറെയാണ്. പ്രതീക്ഷകൾ തെറ്റിക്കാത്ത മാസ്, മികച്ച എന്റർടെയ്‌നർ തന്നെയാകുമെന്ന് സൂര്യ പറയുന്നു. കരിയറിൽ ആദ്യമായാണ് സൂര്യ, ഒരു ഹൊറർ ത്രില്ലർ കഥാപാത്രമായി എത്തുന്നത്. എന്നാൽ ചന്ദ്രമുഖിയും കാഞ്ചനയും പോലൊരു ഹൊറർ ചിത്രമാകില്ല മാസെന്നും സൂര്യ പറഞ്ഞു.

ഏഴാം അറിവിലെ ബോധി ധർമ്മനെയും അരവിന്ദിനെയും പോലെയോ ദുരൈസിംഗത്തെ പോലെ താരതമ്യപ്പെടുത്തിപ്പറയാന്ന കഥാപാത്രങ്ങളല്ല മാസ്സുവിലേത്. മാസ്സിലാമണിയും ശക്തിയുമാണ് ഈ ചിത്രത്തിലെ എന്റെ കഥാപാത്രങ്ങൾ. ഒരാൾ അനാഥനാണ് മറ്റെയാൾ ഏത് തരം തന്ത്രങ്ങ്ൾ ഉപയോഗിച്ചും നേട്ടമുണ്ടാക്കുന്ന ഒരാൾ. പിന്നെ ഇതൊരു കംപൽറ്റ് വെങ്കട്ട് പ്രഭു ചിത്രമാണ്. ഓരോ സിനിമയും ഓരോ ശൈലിയിൽ അവതരിപ്പിക്കാൻ ധൈര്യമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു. എന്റെ സ്‌കൂൾമേറ്റ് കൂടിയാണ് വെങ്കട്ട് പ്രഭു. അദ്ദേഹത്തിന്റെ സിനിമയിൽ വർക്ക് ചെയ്യാനായതിന്റെ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിലെ പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും മാസിനുവേണ്ടി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നയൻതാരയും പ്രണിതയുമാണ് ചിത്രത്തിലെ നായികമാർ. പാർത്ഥിപൻ, സമുദ്രക്കനി, റിയാസ്ഖാൻ തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. യുവാൻ ശങ്കർ രാജയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ നിർമ്മിച്ച മാസ്, സോപാനം ഫിലിംസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP