Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായ നടി ജീവിക്കാനായി കേറ്ററിങ് സർവീസ് നടത്തുന്നു; സിനിമ ഒരു ട്രാപ്പാണെണെന്നും കണ്ണീര് മാത്രമാണ് കുടിച്ചതെന്നും ആതിര

ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായ നടി ജീവിക്കാനായി കേറ്ററിങ് സർവീസ് നടത്തുന്നു; സിനിമ ഒരു ട്രാപ്പാണെണെന്നും കണ്ണീര് മാത്രമാണ് കുടിച്ചതെന്നും ആതിര

ലയാള സിനിമയിലെ നായകന്മാർ എപ്പോഴും ജരാനരകൾ ബാധിക്കാതെ സൂപ്പർ താരങ്ങളായി നിലനിൽക്കും. എന്നാൽ നടിമാരിൽ ചുരുക്കം ചിലർ തിളങ്ങി നിൽക്കുകയും മറ്റുള്ളവരെ പതിയെ പ്രേക്ഷകർ മറക്കുകയും ചെയ്യും. ഇങ്ങനെ വിസ്മരിക്കപ്പെട്ട നിരവധി നായികമാരുണ്ട്. അവർ എവിടെയാണെന്ന വിവരം പലപ്പോഴും പുറത്തുവരാറില്ല. ചിലർ പ്രവാസ ജീവിതം നയിക്കുമ്പോൾ ജീവിതത്തിൽ കഷ്ടപ്പെടുന്നവരും ഉണ്ടാകും. സിനിമാ മോഹം മൂലം ചതിക്കുഴിയിൽ വീണ് ജീവിതം ഹോമിച്ചവരും മറ്റൊരു വശത്തുണ്ട്. ഇങ്ങനെ മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന നടി ഇന്ന് ജീവിക്കാൻ വേണ്ടി കേറ്ററിങ് സർവീസ് നടത്തുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ആതിര എന്നറിയപ്പെടുന്ന രമ്യയാണ് സിനിമയുടെ മായാവലയത്തിൽ നിന്നും മോചിതയായി ജീവിതത്തിലെ കടുത്ത യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നത്.

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ദാദാസാഹിബിലെ നായികയായിരുന്നു ആതിര. ഇത് കൂടാതെ നാല് സിനിമകളുടെ ഭാഗമായിരുന്നു ആതിര. ഭർത്താവ് വിഷ്ണു നമ്പൂതിരിക്കൊപ്പം കേറ്ററിങ് സർവ്വീസ് നടത്തുകയാണ് ആതിര ഇപ്പോൾ. രാമമംഗലം ഇളമണ്ണ്മനയിൽ ജനിച്ച ആതിര സിനിമയെക്കുറിച്ച് അധികമൊന്നും അറിയാത്ത കാലത്താണ് ഈ മേഖലയിൽ എത്തിപ്പെട്ടത്. ഇതൊരു ട്രാപ്പാണെന്നും നടി ഇപ്പോൾ പറയുന്നു. വിവാഹത്തോടെയാണ് താൻ രക്ഷപെട്ടതെന്നും ജീവിതം നേരായ വഴിയിൽ ആയതെയെന്നും ആതിര പറയുന്നു.

മലയാള സിനിമ തനിക്ക് സമ്മാനിച്ചത് കണ്ണീർ മാത്രമാണെന്നാണ് ആതിര പറയുന്നത്. എന്നാൽ ഇപ്പോൾ പൂർവ്വകാലം തന്നെ വേട്ടയാടാറില്ല. കുടുംബജീവിതം താൻ എല്ലാവിധത്തിലും ആസ്വദിക്കുന്നു. അധ്വാനിച്ച് ജീവിക്കുന്നതിന്റെ സംതൃപ്തിയും ലഭിക്കുന്നെന്ന് കേറ്ററിങ് സർവീസ് നടത്തുന്ന ആതിര അഭിപ്രായപ്പെടുന്നു. ല്ലരീതിയിലാണ് ജീവിക്കുന്നതെന്ന് പത്ത്‌പേർ അറിയണമെന്നുണ്ടായിരുന്നു. അതിന് കഴിയുന്നുണ്ടെന്നും ആതിര പറയുന്നു.

വിവാഹത്ത് അടക്കമുള്ള സദ്യ ഒരുക്കാൻ വണ്ണം ജീവിതത്തിൽ നിന്നും ധൈര്യം നേടിയിട്ടുണ്ട് ആതിര. അഞ്ഞൂറ് പേരുടെ സദ്യ ഒരുക്കാൻ താനും ഭർത്താവും മാത്രം മതിയെന്നാണ് ആദ്യ കാല നടി പറയുന്നത്. വിനയൻ സംവിധാനം ചെയ്ത ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായി തന്നെയായിരുന്നു ആതിരയുടെ അരങ്ങേറ്റം. പിന്നീട് കരുമാടിക്കുട്ടൻ, ഭർത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP