Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാഷകൾ കടന്ന് ദൃശ്യം ബോളിവുഡിലെത്തി; ജോർജ്ജുകുട്ടിയാവാൻ ഒരുങ്ങി അജയ് ദേവഗൺ

ഭാഷകൾ കടന്ന് ദൃശ്യം ബോളിവുഡിലെത്തി; ജോർജ്ജുകുട്ടിയാവാൻ ഒരുങ്ങി അജയ് ദേവഗൺ

ലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം തമിഴും തെലുങ്കും കന്നടവുമെല്ലാം കടന്ന് ഹിന്ദിയിലേക്കും എത്തുന്നു. ബോളിവുഡിൽ എത്തുമ്പോൾ ജോർജ്ജുകുട്ടിയാകാൻ നറുക്കു വീണിരിക്കുന്നത് പ്രശസ്ത നടൻ അജയ് ദേവഗണിനാണ്. ദൃശ്യത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ആണ് അജയ് നായകനാകുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ദൃശ്യം പുതിയൊരു ബ്രേക്കാകുമെന്നാണ് അജയ് കരുതുന്നത്. കന്നഡയിലും തെലുങ്കിലും ദൃശ്യം റീമേക്കുകൾ വൻ വിജയം നേടിയിരുന്നു.ഇപ്പോൾ ദൃശ്യത്തിന്റെ തമിഴ്പതിപ്പ് പാപനാശം എന്ന പേരിൽ കമൽഹാസൻ നായകനായി ഒരുക്കുകയാണ്. പാപനാശത്തിന്റെ റിലീസ് അടുത്ത വർഷം ആദ്യമുണ്ടാകുമെന്നാണ് ജീത്തു പറയുന്നത്. ഇതിൽ ഗൗതമിയാണ് നായിക.

അതേസമയം തന്റെ പുതിയ ചിത്രമായ ആക്ഷൻ ജാക്‌സണിന്റെ പ്രചാരണത്തിന്റെ തിരക്കിലാണ് അജയ്. അജയ് ദേവ്ഗണിനെ കേന്ദ്ര കഥാപാത്രമാക്കി പ്രഭുദേവ സംവിധാനം ചെയ്ത ആക്ഷൻ ജാക്‌സൺ എന്ന ചിത്രത്തിൽ സോണാക്ഷി സിൻഹയും യാമി ഗൗതമും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

താനൊരു ആക്ഷൻ ഹീറോ മാത്രമാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അജയ് താൻ തന്റെ കരിയറിൽ പല തരത്തിലുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രണയ ചിത്രങ്ങളുമായി ആരും തന്നെ സമീപിക്കാറില്ല. എന്നാൽ ഭാവിയിൽ ആരെങ്കിലും അത്തരം നല്ല തിരക്കഥകളുമായി വന്നാൽ താൻ ഉറപ്പായും അതിൽ അഭിനയിക്കുമെന്ന് അജയ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP