Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേസിംഗും ചേസിംഗുമായി ധൂം 4; ഹൃഥ്വിക്കിനും അഭിഷേകിനും പുറമേ ബിഗ്‌ബിയും പ്രധാന റോളിൽ

റേസിംഗും ചേസിംഗുമായി ധൂം 4; ഹൃഥ്വിക്കിനും അഭിഷേകിനും പുറമേ ബിഗ്‌ബിയും പ്രധാന റോളിൽ

ധൂം, ധൂം 2, ധൂം 3 എന്നിവയ്ക്കു ശേഷം കാണികളെ ഹരം കൊള്ളിക്കുന്നതിന് ധൂം 4 എത്തുന്നു. ധൂം ചിത്രങ്ങളുടെ നാലാം ഭാഗത്തിനായി കാത്തിരുന്നവർക്ക് സന്തോഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ബിഗ് ബിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

റേസിങ്ങും ചേസും ഹൈടെക്ക് മോഷണങ്ങളുമായി കാണികളെ ത്രില്ലടിപ്പിച്ച ചിത്രമായിരുന്നു ധൂം. ആദ്യ ഭാഗം പോലെതന്നെ രണ്ടും മൂന്നും ഭാഗങ്ങൾ ബോക്‌സ്ഓഫീസിൽ വൻ ഹിറ്റുകളായിരുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃഥ്വിക് റോഷനൊപ്പം അമിതാഭ് ബച്ചനും അഭിനയിക്കുമെന്നാണ് വാർത്ത. അഭിഷേകും പൊലീസ് ഓഫീസറുടെ തന്നെ വേഷത്തിൽ ചിത്രത്തിലുണ്ട്.

ഹൃത്വിക്ക് നായകനാകുമ്പോൾ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും. ധൂം 2വിലും ഹൃത്വിക്ക് തന്നെയായിരുന്നു നായകൻ.

ധൂം 4ൽ സൽമാൻ ഖാൻ നായകനാകുമെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. പിന്നീട് ഷാരൂഖ് ആകും പ്രധാനവേഷത്തിലെത്തുകയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ സംവിധായകൻ വിജയ് കൃഷ്ണ ആചാര്യ തിരഞ്ഞെടുത്തത് ഹൃഥ്വിക്കിനെയാണ്. ചിത്രത്തിൽ ബച്ചൻ സീനിയറും ജുണിയറും മുഖാമുഖം വരുന്ന രംഗങ്ങളും ഉണ്ടെന്നാണ് അറിയുന്നത്.  ഉദയ് ചോപ്രയും മറ്റൊരു പ്രധാന വേഷത്തിൽ തന്നെയുണ്ട്.


 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP