Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐയിലൂടെ എമി ജാക്‌സന്റെ സമയം തെളിഞ്ഞു; വിക്രമിന് പിന്നാലെ വിജയുടെ നായികയാവാൻ നടി

ഐയിലൂടെ എമി ജാക്‌സന്റെ സമയം തെളിഞ്ഞു; വിക്രമിന് പിന്നാലെ വിജയുടെ നായികയാവാൻ നടി

യിലൂടെ തമിഴകത്ത് ശക്തമായ സാന്നിധ്യം അറിയിച്ച ബ്രിട്ടീഷ് മോഡൽ എമി ജാക്‌സന് ഇപ്പോൾ കൈനിറയെ ചിത്രങ്ങൾ. സൂപ്പർ താരം വിജയുടെ ചിത്രമാണ് അടുത്തതായി എമി കരാർ ആയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നയൻതാര നായികയാകുമെന്നായിരുന്നു ആദ്യവാർത്ത. നേരത്തെ സൂര്യയുടെ 'മാസ'് എന്ന പടത്തിൽനിന്ന് അമിയെ ഒഴിവാക്കി പകരം നയനെ തെരഞ്ഞെടുത്തിരുന്നു. 'രാജറാണി'യിലൂടെ ശ്രദ്ധിക്കപ്പെട്ട അറ്റ്‌ലിയാണ് വിജയ് ചിത്രത്തിന്റെ സംവിധാനം. സാമന്തയും ചിത്രത്തിലുണ്ട്.

'മദ്രാസിപ്പട്ടണ'ത്തിലൂടെയാണ് എമി തമിഴിൽ ചുവടുവച്ചത്. വിജയ് ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ രചന നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലിലോ മെയിലോ വിജയ് ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുമെന്നാണ് വിവരം. ചിന്പു ദേവൻ സംവിധാനം ചെയ്യുന്ന പുലി എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രുതി ഹാസനും ഹൻസികയുമാണ് ചിത്രത്തിലെ രണ്ട് നായികമാർ. മുൻ ബോളിവുഡ്‌കോളിവുഡ് നായിക ശ്രീദേവിയും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP