Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമ്മൂട്ടിയും മോഹൻലാലും നടന്മാരായ ശേഷമാണ് സൂപ്പർ താരങ്ങളായതെന്ന കാര്യം മറക്കരുത്; ഒരേ സമയം കച്ചവട-ആർട്ട് സിനിമകളിൽ അവർ വേഷമിടുന്നു; അവർക്കൊപ്പം സിനിമ ചെയ്യാൻ മോഹമുണ്ടെന്ന് 'കൂടെ' റിലീസ് നാളിൽ അഞ്ജലി മേനോൻ

മമ്മൂട്ടിയും മോഹൻലാലും നടന്മാരായ ശേഷമാണ് സൂപ്പർ താരങ്ങളായതെന്ന കാര്യം മറക്കരുത്; ഒരേ സമയം കച്ചവട-ആർട്ട് സിനിമകളിൽ അവർ വേഷമിടുന്നു; അവർക്കൊപ്പം സിനിമ ചെയ്യാൻ മോഹമുണ്ടെന്ന് 'കൂടെ' റിലീസ് നാളിൽ അഞ്ജലി മേനോൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഞ്ജലി മേനോന്റെ പുതിയ ചിത്രം 'കൂടെ' ശനിയാഴ്ച റിലീസ് ചെയ്തിരിക്കുകയാണ്. നസ്രിയയുടെ മടങ്ങി വരവ് പൃഥ്വിരാജിന്റെയും പാർവതിയുടെയും സാന്നിധ്യം ഇതെല്ലാം ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നു. താരതമന്യേന യുവനിരയെ വച്ച് ചിത്രങ്ങൾ എടുത്തിട്ടുള്ള അഞ്ജലി ഇനി സൂപ്പർ താരങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. മോഹൻലാലുമായി ചേർന്ന് ചിത്രം ചെയ്യുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

മോഹൻലാലും മമ്മൂട്ടിയും നടന്മാരായതിന് ശേഷമാണ് സൂപ്പർ താരങ്ങളായതെന്നും അത് മറക്കരുതെന്നും അഞ്ജലി മേനോൻ ഒരഭിമുഖത്തിൽ പറഞ്ഞു. അവരെ വച്ച് സിനിമ ചെയ്യണമെന്നുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായിരിക്കും. അത്തരത്തിലുള്ള ഒരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ലെന്നും അഞ്ജലി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും എന്ത് വേഷം ചെയ്യാനും തയ്യാറാണ്. അവരിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. മമ്മൂട്ടി പൊന്തന്മാടയും വിധേയനും ഒരേ വർഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു അത്. അതുപോലെ മോഹൻലാലും ഒരേ സമയം കച്ചവട സിനിമകളിലും ആർട്ട് സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ലെന്നും അഞ്ജലി പറയുന്നു.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൻ ഇൻ സിനിമാ കളക്ടീവ് തൊഴിലിടങ്ങളിൽ സുരക്ഷ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണെന്ന് അഞ്ജലി പറയുന്നു. അതിൽ ആൺ-പെൺ ഭേദമില്ല. എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കണം. ഞാൻ സ്വപ്നം കാണുന്നത് അതുപോലെയുള്ള ഒരു മാറ്റത്തിന് വേണ്ടിയാണ്. സ്ത്രീകൾ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാനമായ ചില സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. ചില നിയമങ്ങൾ പാലിക്കേണ്ടതായിട്ടും വരും. അതിന് വേണ്ടി സ്ത്രീകൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ മാറ്റാരാണ് സംസാരിക്കാനുള്ളതെന്നും അഞ്ജലി ചോദിക്കുന്നു. വുമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംബന്ധിച്ച് മാറ്റങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു സംഘടനയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP