Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുഡാനി ഫ്രം നൈജീരിയ കാനഡയിലേക്ക്; സൗബിൻ ചിത്രം പ്രദർശനത്തിനെത്തുന്നത് കാനഡയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ആൽബെർട്ടയിൽ

'സുഡാനി ഫ്രം നൈജീരിയ കാനഡയിലേക്ക്; സൗബിൻ ചിത്രം പ്രദർശനത്തിനെത്തുന്നത് കാനഡയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ആൽബെർട്ടയിൽ

പ്രേക്ഷക പ്രശംസ നേടിയ സൗബിൻ ഷാങിറും സാമുവൽ റോബിൻസണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച  'സുഡാനി ഫ്രം നൈജീരിയ' കാനഡയിലെക്ക്. കാനഡയിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ആൽബെർട്ടയിൽ പ്രദർശനത്തിനെത്തുന്ന മലയള ചിത്രമാണ് സുഡാനി ഫ്രം നൈജിരിയ. ഐ.എഫ്.എഫ്.എ ജൂലൈ 13-16 വരെ ആണ് നടക്കുന്നത്.

ഫെസ്റ്റിവലിൽ 9 ഭാഷകളിൽ നിന്നായി 13ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. ബോളിവുഡിന് പുറമെ നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളും ഇത്തവണ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്ന് സുഡാനി ഫ്രം നൈജീരിയ ആണ് പ്രദർശിപ്പിക്കുക.

നേരത്തെ കാൻസ് ഫിലിം മാർക്കറ്റിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ടൊറൊന്റൊ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വില്ലേജ് റോക്ക്സ്റ്റാഴ്സ് (അസമീസ്), 'മൈ സൺ ഈസ് ഗേ' (തമിഴ്), മോം (ഹിന്ദി), എന്നീ ചിത്രങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.

നിരവധി സംവിധായകരും നിർമ്മാതാക്കളുമെല്ലാം പങ്കെടുക്കുന്ന മേളയിലെ ചിത്രങ്ങൾ ഗാർന്യൂ തിയ്യേറ്ററിലാണ് പ്രദർശിപ്പിക്കുക. കാനഡയിലെ എഡ്മന്റൺ മൂവി ക്ലബ്ബാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP