Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിനി ടോം നായകനാകുന്ന 'അന്യർക്കു പ്രവേശനമില്ല' ജൂൺ രണ്ടിനു തിയറ്ററുകളിൽ; പാട്ടുകൾ കേൾക്കാം

ടിനി ടോം നായകനാകുന്ന 'അന്യർക്കു പ്രവേശനമില്ല' ജൂൺ രണ്ടിനു തിയറ്ററുകളിൽ; പാട്ടുകൾ കേൾക്കാം

കൊച്ചി: ടിനി ടോം നായകനായി അഭിനയിക്കുന്ന 'അന്യർക്ക് പ്രവേശനമില്ല' ജൂൺ രണ്ടിനു തിയറ്ററിലെത്തും. ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു.

വരുൺ രാഘവും ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വി എസ്. ജയകൃഷ്ണയും ഈണം നൽകിയ രണ്ടു ഗാനങ്ങളാനുള്ളത്. ആദ്യത്തെ ഗാനം 'കള്ളക്കണ്ണാ' ആലപിച്ചിട്ടുള്ളത് ജാസ്സി ഗിഫ്റ്റും അഞ്ജലി സുഗുണനുമാണ്. ഷാബി പനങ്ങാട്ട് രചിച്ച വരികൾക്ക് വരുൺ രാഘവ് ഈണം നൽകിയിരിക്കുന്നു.

മേജർ രവി വരികൾ എഴുതിയ ഹിന്ദി ഗാനമാണ് രണ്ടാമത്തേത്. 'ദേഖോ മേൻ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ടിനി ടോമും, ഷീൻഷയുമാണ്. സംഗീതം വി എസ്. ജയകൃഷ്ണയും. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടിനി ടോം, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം അതിഥി റായിയാണ് നായിക.

ശ്രീജിത്ത് രവി, ഇടവേള ബാബു, ബിജുക്കുട്ടൻ, സുനിൽ സുഗദ, കലാഭവൻ റഹ്മാൻ, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജയരാജ് മടായിയും ഹരി മടായിയും ചേർന്നാണ്. ഛായാഗ്രഹണം ഷാജി ജേക്കബും രാജേഷ് നാരായണും ചിത്രസംയോജനം കപിൽ ഗോപാലകൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഡി ഡി എന്റർടൈന്മെന്റിന്റെ ബാനറിൽ പി. പ്രഭാകരനാണു നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP