Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർണോൾഡ് ഷ്വാസ്‌നെഗർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്‌ച്ച നടത്തി; ആവേശ ലഹരിയിൽ തമിഴ് സിനിമാ ലോകവും

അർണോൾഡ് ഷ്വാസ്‌നെഗർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്‌ച്ച നടത്തി; ആവേശ ലഹരിയിൽ തമിഴ് സിനിമാ ലോകവും

ചെന്നൈ: ഹോളിവുഡ് താരവും കലിഫോർണിയ ഗവർണറുമായിരുന്ന അർണോൾഡ് ഷ്വാസ്‌നെഗർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഉച്ചക്ക് രണ്ടേമുക്കാലോടെ സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 10 മിനിറ്റിലേറെ സമയം കൂടിക്കാഴ്ച നീണ്ടു നിന്നു.

ഐ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനായാണ് ഷ്വാസ്‌നൈഗർ ചെന്നൈയിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്താനായത് നടനെന്ന നിലയിൽനിന്ന് ഗവർണർ സ്ഥാനത്തെത്തിയ തനിക്ക് നല്ല അനുഭവമായിരുന്നെന്ന് ടെർമിനേറ്റർ സ്റ്റാർ ഷ്വാസ്‌നൈഗർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പറഞ്ഞു.

ചെന്നൈയിലെത്തിയ ഹോളിവുഡ് സൂപ്പർതാരത്തെ കാണാൻ നിരവധി തമിഴ്‌സിനിമാ താരങ്ങളും എത്തിയിരുന്നു. നടൻ സൂര്യ ഷ്വാസ്‌നെഗറെ കണ്ട് ഓട്ടോഗ്രാഫ് വാങ്ങി. ഇതിന്റെ ചിത്രങ്ങളും സൂര്യ പുറത്തുവിട്ടു. ഇന്ന് വൈകീട്ട് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഓഡിയോ ലോഞ്ചിങ് ചടങ്ങ്. സ്‌റ്റൈൽമന്നൻ രജനീകാന്തുമായും ഷ്വാസ്‌നെഗർ കൂടിക്കാഴ്‌ച്ച നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP