Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ ജീവിതം വെള്ളിത്തിരയിൽ; ഇമ്രാൻ ഹാഷ്മി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ ജീവിതം വെള്ളിത്തിരയിൽ; ഇമ്രാൻ ഹാഷ്മി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ മുഹമ്മദ് അസ്ഹറുദീന്റെ ജീവിതം ആസ്പദമായി ചലച്ചിത്രം ഒരുങ്ങുന്നു. ബോളിവുഡിലെ ചുംബനവീരൻ എന്ന പേരിൽ പ്രശസ്തനായ ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ അസ്ഹറുദീനായി വേഷമിടുന്നത്.

കോഴ വിവാദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത താരമാണ് മുഹമ്മദ് അസ്ഹറുദീൻ. 'ബാറ്റിങ് ആർട്ടിസ്റ്റ്' എന്ന വിശേഷണമുള്ള അദ്ദേഹത്തിന്റെ ജീവിത കഥ ആസ്പദമായി നിർമ്മിക്കുന്ന 'അസ്ഹർ' എന്നു പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ പുറത്തുവന്നു.

ബോസ് എന്ന ചിത്രം സംവിധാനം ചെയ്ത ആന്റണി ഡിസൂസയാണ് അസ്ഹറും സംവിധാനം ചെയ്യുന്നത്. രാജ്യത്തിന് സമ്മാനിച്ച നിരവധി വിജയങ്ങളിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തുകയും 2000ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ ആരോപണത്തിൽപ്പെട്ട് ആജീവനാന്തവിലക്കെന്ന കരിനിഴലിലേക്ക് വീഴുകയും പിന്നീട് കരിയർതന്നെ നഷ്ടപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീന്റെ പതിനേഴാം വയസു മുതലുള്ള ജീവിതമാണ് സിനിമ പകർത്തുന്നത്.

ക്രിക്കറ്റും വിഷയമാകുന്നുണ്ടെങ്കിലും താരത്തിന്റെ വ്യക്തി ജീവിതമാണ് ഏറ്റവും കൂടുതലായി പ്രതിപാദിക്കുകയെന്ന് ഇമ്രാൻ ഹാഷ്മി പറഞ്ഞു. മറ്റേതൊരു താരത്തിനേക്കാളും രസകരമായതായിരുന്നു അസ്ഹറുദ്ദീന്റെ ജീവിതമെന്ന് ഇമ്രാൻ പറഞ്ഞു. രണ്ടര മണിക്കൂറിൽ അസ്ഹറുദ്ദീന്റെ ജീവിതം വരച്ചുകാട്ടുക എന്നത് ദുഷ്‌കരമാണെന്നും ഇമ്രാൻ ഹാഷ്മി ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP