Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെക്കോർഡുകൾ തിരുത്തി ബാഹുബലിയുടെ മുന്നേറ്റം; നാലാഴ്ച കഴിഞ്ഞപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ലക്ഷ്യമിടുന്നത് പികെയുടെ റെക്കോർഡ്

റെക്കോർഡുകൾ തിരുത്തി ബാഹുബലിയുടെ മുന്നേറ്റം; നാലാഴ്ച കഴിഞ്ഞപ്പോൾ 500 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ലക്ഷ്യമിടുന്നത് പികെയുടെ റെക്കോർഡ്

ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ച് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ മുന്നേറ്റം. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തെന്നിന്ത്യൻ ചിത്രം എന്ന ഖ്യാതി നേടിയ ബാഹുബലി നാലാഴ്ച പിന്നിട്ടപ്പോൾ വാരിക്കൂട്ടിയത് 500 കോടി രൂപയാണ്.

ആദ്യമായാണ് ഹിന്ദി ഭാഷയിൽ അല്ലാത്ത ഒരു ഇന്ത്യൻ സിനിമ 500 കോടി ക്ലബിൽ ഇടം പിടിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ബാഹുബലിക്കുള്ള പ്രേക്ഷകരുടെ പിന്തുണ ഭീഷണിയാകുന്നത് ആമിർ ഖാന്റെ 'പികെ'യുടെ കളക്ഷൻ റെക്കോർഡിനാണ്. 754 കോടി രൂ പയാണ് പികെയ്ക്കു തിയറ്ററുകളിൽ നിന്നു ലഭിച്ചത്.

നിലവിലെ സ്ഥിതി തുടർന്നാൽ പികെ നേടിയ കളക്ഷൻ റെക്കോഡ് ബാഹുബലി തകർക്കുമെന്നു തന്നെയാണു വിലയിരുത്തൽ. ബാഹുബലി തനിക്ക് വലിയ പ്രചോദനമായെന്നും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചിരുന്നു. ഒരു ചുവട് മുന്നോട്ടു വയ്ക്കാൻ തയാറായെങ്കിൽ മാത്രമേ ആകാശത്തോളം ഉയരാൻ കഴിയുകയുള്ളെന്നും ഷാരൂഖ് ട്വിറ്ററിൽ പറഞ്ഞിരുന്നു.

രാജ്യത്തു നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരേസമയം ചിത്രം പുറത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP