Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈന്ദവവികാരം വ്രണപ്പെടുത്തിയ ആമിർ ഖാനെ അറസ്റ്റു ചെയ്യണമെന്ന് ബാബാ രാംദേവ്; ദൈവനിന്ദയുടെ പ്രതീകമായ പികെ ബഹിഷ്‌കരിക്കാനും ആഹ്വാനം

ഹൈന്ദവവികാരം വ്രണപ്പെടുത്തിയ ആമിർ ഖാനെ അറസ്റ്റു ചെയ്യണമെന്ന് ബാബാ രാംദേവ്; ദൈവനിന്ദയുടെ പ്രതീകമായ പികെ ബഹിഷ്‌കരിക്കാനും ആഹ്വാനം

ന്യൂഡൽഹി: ആമിർ ഖാന്റെ പുതിയ ചിത്രം പികെ ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബാബാ രാംദേവ്. ചിത്രം ദൈവനിന്ദയാണെന്നും നിരോധിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ആമിർ ഖാനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട രാംദേവ് ചിത്രം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തു.

പികെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗ്രിതി സമിതി നേരത്തെ ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതി ഇതു തള്ളി. പികെ നിരോധിക്കില്ലെന്നും ഇഷ്ടമില്ലാത്തവർ ചിത്രം കാണേണ്ടെന്നുമായിരുന്നു കോടതി വിധി. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നതാണ് ഈ സിനിമയെന്നും അതിനാൽ ചിത്രം നിരോധിക്കണമെന്നുമായിരുന്നു ഹിന്ദു ജാഗ്രിതി സമിതിയുടെ ആവശ്യം. ബോയ്‌കോട്ട് പികെ എന്ന പേരിൽ സോഷ്യൽമീഡിയയിലും ചിത്രത്തിനെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്.

സിനിമക്കെതിരെ വിശ്വഹിന്ദു പരിഷത്തും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ ചില ഭാഗങ്ങൾ ഹൈന്ദവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പരാതി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനാണ് പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിൽ നിന്ന് ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ശിവസേനയാണ് ആദ്യം പികെയ്‌ക്കെതിരെ രംഗത്തെത്തിയത്. പിന്നാലെ ഹിന്ദു ലീഗൽ സെൽ സെക്രട്ടറി പ്രശാന്ത് പട്ടേൽ നൽകിയ പരാതിയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നായകൻ ആമിർ ഖാൻ, സംവിധായകൻ രാജു ഹിരാനി, നിർമ്മാതാക്കളായ സിദ്ധാർത്ഥ് റോയ് കപൂർ, വിധു വിനോദ് ചോപ്ര എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പികെ ഹൈന്ദവ വിശ്വാസികളുടെ ആശയങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് ശിവസേനയുടെ ആരോപണം. ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശിവസേന മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ, വിവാദങ്ങൾ കൊഴുമ്പോഴും വൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് പികെയ്ക്കു ലഭിക്കുന്നത്. അഞ്ഞൂറു കോടി ക്ലബ്ബിലേക്കാണ് ചിത്രത്തിന്റെ കുതിപ്പെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമെന്ന ലക്ഷ്യത്തിലേക്കാണ് പികെ മുന്നേറുന്നത്.

അതിനിടെ പികെ പ്രദർശിപ്പിച്ച തിയറ്ററിനുനേർക്ക് ആക്രമണം നടന്നു. ബജ്‌റംഗദൾ പ്രവർത്തകരാണ് അഹമ്മദാബാദിലെ തിയറ്ററിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. പ്രവർത്തകർ തിയറ്റർ അടിച്ചുതകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP