Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാഹുബലിയിലെ ആനയും കാളയുമൊന്നും ഒറിജിനലല്ല; എല്ലാം സാബു സിറിളിന്റെ കരവിരുതിൽ വിരിഞ്ഞ് ഗ്രാഫിക്‌സിൽ ജീവൻ വച്ചവ; റാണ ദഗുപതിയുടെ രഥം തീർത്തത് ബുള്ളിന്റെ എൻജിനിൽ; കരിയറിലെ അഞ്ചുവർഷം മാറ്റിവച്ച് ഇന്ത്യൻ പ്രേഷകർക്കായി ദൃശ്യവിസ്മയം ഒരുക്കിയ കഥ സാബു സിറിൾ വിശദീകരിക്കുന്നു

ബാഹുബലിയിലെ ആനയും കാളയുമൊന്നും ഒറിജിനലല്ല; എല്ലാം സാബു സിറിളിന്റെ കരവിരുതിൽ വിരിഞ്ഞ് ഗ്രാഫിക്‌സിൽ ജീവൻ വച്ചവ; റാണ ദഗുപതിയുടെ രഥം തീർത്തത് ബുള്ളിന്റെ എൻജിനിൽ; കരിയറിലെ അഞ്ചുവർഷം മാറ്റിവച്ച് ഇന്ത്യൻ പ്രേഷകർക്കായി ദൃശ്യവിസ്മയം ഒരുക്കിയ കഥ സാബു സിറിൾ വിശദീകരിക്കുന്നു

തിരുവനന്തപുരം: ഇന്ത്യൻ സിനിമയിലെ അദ്ഭുദമാണ് ബാഹുബലി സിനിമകൾ. അതിഗംഭീര വിജയം നേടിയ ഒന്നാംഭാഗത്തിനുശേഷം ഇറങ്ങിയിരിക്കുന്ന രണ്ടാംഭാഗം ചരിത്രം സൃഷ്ടിച്ചു മുന്നേറുകയാണ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മഹിഴ്മതി രാജ്യവും യുദ്ധരംഗങ്ങളിലെ പ്രത്യേക വാഹനങ്ങളുമെല്ലാം പ്രേഷകർ കണ്ണുംമിഴിച്ചാണു നോക്കിക്കകണ്ടത്. ഈ ദൃശ്യവിസ്മയങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് മലയാളിയായ സാബു സിറിൽ എന്ന പ്രൊഡക്ഷൻ ഡിസൈനറാണ്. രാജമൗലിയും പ്രഭാസും മാത്രമല്ല സാബുവും തന്റെ കരിയറിലെ അഞ്ചു വർഷം ബാഹുബലിക്കായി നീക്കിവയ്ക്കുകയായിരുന്നു. ഭ്രമാത്മക ദൃശ്യവിസ്മയം വെള്ളിത്തിരയിലെത്തിച്ചതിനെക്കുറിച്ച് സാബുസിറിൾ മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു.

ഭരതൻ സംവിധാനം ചെയ്ത വൈശാലിയിൽ മലയാളി പ്രേഷകർ കണ്ട അരയന്നതോണി ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും പ്രേഷകർക്കു മുന്നിലെത്തി. പാട്ടുസീനിലെ അരയന്ന തോണി പ്രേഷകരെ ഏറെ ആകർഷിച്ച ഒന്നായിരുന്നു. ഒരു ബോട്ട് ഉണ്ടാക്കണമെന്ന് മാത്രമേ രാജമൗലി പറഞ്ഞിരുന്നുള്ളൂ. കേട്ടപ്പോൾ തന്നെ അരയന്നതോണി നന്നാകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ബാനറിൽ ഉൾപ്പെടെ അരയന്നത്തോണി ഉൾപ്പെടുത്തിയതെന്നു സാബു സിറിൾ വിശദീകരിക്കുന്നു.

ഭരതനൊപ്പമുള്ള കരിയറിലെ തുടക്കത്തെക്കുറിച്ചും സാബു സിറിൾ വിശദീകരിക്കുന്നു. ഞാൻ സിനിമാട്ടോഗ്രാഫർ ആകാനുള്ള കാരണം തന്നെ ഭരതേട്ടനാണ്. എന്റെ ആദ്യ സിനിമയാണ് അമരം. ഭരതേട്ടന് അന്ന് അതിലേക്ക് ആർട്ട് ഡയറക്ടറായി വിളിച്ചപ്പോൾ എനിക്ക് ആർട്ട് ഡയറക്ഷൻ അറിയില്ല എന്നാണ് പറഞ്ഞത്. അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ സെറ്റിൽ ചെല്ലുന്നത്. അത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഭരതേട്ടൻ പറഞ്ഞു ഇനി ഈ സിനിമ മുഴുവൻ നീ ചെയ്തുകൊള്ളൂ എന്ന്. ഭരതേട്ടൻ നല്ല ഒരു ചിത്രകാരനും കലാസംവിധായകനും കൂടിയാണ്. അതിനാൽ ഞാൻ ചെയ്യുന്നത് ഇഷ്ടമാകുമോയെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പകർന്നു നൽകിയ ആത്മവിശ്വാസമാണ് കലാസംവിധായകനാകാം എന്ന തീരുമാനത്തിൽ എന്നെ എത്തിച്ചത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ വൈശാലി കണ്ടിട്ടില്ല. അരയന്നത്തോണിയെന്ന സങ്കൽപം ആദ്യം വായിക്കുന്നത് അമർചിത്രകഥയിലാണ്. വെള്ളകുതിരപ്പുറത്തുവന്ന രാജകുമാരിയെ കൂട്ടിക്കൊണ്ടുപോകുന്ന രാജകുമാരന്റെ കഥകൾ വായിച്ചാണ് ഞാൻ വളർന്നത്. അത്തരം കഥകൾ സ്വാധീനിച്ചിട്ടുണ്ട്.

മഹിഷ്മതി രാജധാനിയും ദേവസേനയുടെ കൊട്ടാരവുമെല്ലാം നിർമ്മിച്ചത് ഹൈദരാബാദ് നഗരത്തിന്റെ നടുക്കുള്ള വൈറ്റ് മാർബിൾ പാലസ് അലുമിനിയം ഫാക്ടറിയിലെ നാല് ഏക്കർ സ്ഥലത്തായിരുന്നുവെന്നും സാബു സിറിൾ പറയുന്നു. മഹിഷ്മതിയിലുള്ള നാട്ടുരാജ്യമാണ് ദേവസേനയുടെ കുന്തലദേശം. നേപ്പാൾ, ഭൂട്ടാൻ പോലെയുള്ള ചെറിയൊരു രാജ്യം. അവിടുത്തെ കൊട്ടാരം മഹിഷ്മതിപോലെ വലുതാകേണ്ട ആവശ്യമില്ല. ദേവസേനയുടേതാകുമ്പോൾ അതിനൊരു സ്ത്രീത്വം കലർന്ന സൗന്ദര്യം വേണമെന്ന് തോന്നി. അങ്ങനെയാണ് മാർബിളിൽ കൊട്ടാരം ഉണ്ടാക്കിയത്. ഹൈദരാബാദ് നഗരത്തിന്റെ നടുക്കുള്ള വൈറ്റ് മാർബിൾ പാലസ് അലുമിനിയം ഫാക്ടറിയിൽ നാല് ഏക്കർ സ്ഥലമുണ്ട്. അവിടെയാണ് ദേവസേനയുടെ കൊട്ടാരം ഉണ്ടാക്കിയത്. അതിനുചുറ്റും കാണുന്ന ചെടികളും പൂക്കളും കുറേയൊക്കെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്.

സിനിമയിൽ യഥാർത്ഥ മൃഗങ്ങൾ ഇല്ലെന്നും സാബു പറയുന്നു. സിനിമയിലെ മൃഗങ്ങൾ ഒന്നും തന്നെ യഥാർഥമല്ല. എല്ലാം ഉണ്ടാക്കിയെടുത്തതാണ്. സിനിമയുടെ ആദ്യസീനിൽ കാണുന്ന ആനയുൾപ്പടെ എല്ലാം ഉണ്ടാക്കിയെടുത്തതാണ്. ആന ഓടുന്നതൊക്കെ ഗ്രാഫിക്‌സാണ്. ഏതാണ് ഗ്രാഫിക്‌സ് ഏതാണ് ഒറിജിനൽ എന്ന് ആളുകൾക്ക് മനസിലാവില്ല. കാളകളെകൊണ്ടുള്ള യുദ്ധമുണ്ട് സിനിമയിൽ. അതിനായി 12 കാളകളെ ഉണ്ടാക്കിയെടുത്തു, ബാക്കിയുള്ള കാളകൾ ഗ്രാഫിക്‌സാണ്. ബാഹുബലി 2വിൽ പ്രഭാസ് ഉരുട്ടികൊണ്ടുവരുന്ന രഥം ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്രയിൻ ഉപയോഗിച്ചാണ് രഥം ഓടിച്ചിരിക്കുന്നത്.

ജീവനമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പന്നിയേയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. കൃത്രിമ ആനയിൽ 10 ആളുകൾ കയറി ഇരുന്നിട്ട് പുറകിൽ നിന്ന് കുറച്ച് ആളുകൾ കയറി നിന്ന് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ആദ്യ സിനിമയിൽ ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്.

സിനിമയിൽ റാണദഗുബതി ഉപയോഗിക്കുന്ന വാഹനത്തിന്റെ എ്ൻജിൻ ബുള്ളറ്റിന്റേതാണ്. ബുളറ്റിന്റെ എൻജിനിൽ രഥം ഉണ്ടാക്കിയെടുക്കുയായിരുന്നു വേഗത കിട്ടാൻ വേണ്ടി. അതിന്റെയുള്ളിൽ സ്റ്റിയറിങ്ങുണ്ട്, അകത്തിരുന്ന് ഒരാൾ രഥം ഓടിക്കുന്നുണ്ട്.

കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഇന്നത്തെകാലത്ത് നന്നായി വികസിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറത്ത് രംഗങ്ങൾ ചിത്രീകരിക്കേണ്ട ആവശ്യം വന്നില്ലെന്നും സാബു പറയുന്നു. നമ്മുടെ നാട്ടിൽ തന്നെ ഇതുപോലൊരു സിനിമ എടുക്കാനുള്ള പ്രകൃതിയും സാങ്കേതിക വിദ്യയുമെല്ലാം ഉണ്ട്. ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലെ കരിങ്കൽ ക്വാറിയിലാണ്. ആദ്യം ചമ്പലിൽ ചിത്രീകരിക്കാനായിരുന്നു ഇരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം അവിടെ സാധിച്ചില്ല. കരിങ്കൽക്വാറി പെയിന്റടിച്ച് മണ്ണിന്റെ നിറം ആക്കുകയായിരുന്നു. സെറ്റിടാൻ ഇവിടെ തന്നെ അവസരമുണ്ടായിരുന്നു. 100 അടി മുകളിലുള്ള രംഗങ്ങൾക്കുമാത്രമാണ് ഗ്രാഫിക്‌സ് ഉപയോഗിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ പോയാൽ സമയവും ബജറ്റുമെല്ലാം ഇനിയും കൂടും. ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ തൊണ്ണൂറ് ശതമാനവും ചത്രീകരിച്ചിരിക്കുന്നതെന്നും സാബു കൂട്ടിച്ചേർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP