Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാറ്റ്മാനും സൂപ്പർമാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകത്തിന് അവസാനം സംഭവിക്കുമോ? ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാന്റെ ട്രെയിലർ പുറത്ത്

ബാറ്റ്മാനും സൂപ്പർമാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകത്തിന് അവസാനം സംഭവിക്കുമോ? ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാന്റെ ട്രെയിലർ പുറത്ത്

ന്യൂയോർക്ക്: സൂപ്പർമാനെയും ബാറ്റ്മാനെയും ആരാധിക്കുന്നവരാണ് ലോകത്തെമ്പാടുമുള്ളവർ. ഈ രണ്ട് സൂപ്പർഹീറോകളുടെയും ദൗത്യം ലോകത്തെ അപകടത്തിൽ നിന്നും രക്ഷിക്കുക എന്നതു തന്നെയാണ്. ഇങ്ങനെുള്ള രണ്ട് സൂപ്പർഹീറോകൾ തമ്മിൽ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും? സിനിമാ ലോകം ആകാംക്ഷയുടെ മുന്മുനയിലാണ്. ഈ ആകാംക്ഷ ഇരട്ടിയാക്കിക്കൊണ്ടാണ് സിനിമയുടെ ട്രെയിലർ പുറത്തുവന്നത്.

സൂപ്പർ ഹീറോ ചിത്രങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ബാറ്റ്മാൻ വേഴ്‌സസ് സൂപ്പർമാന്റെ ട്രെയിലർ ലീക്കായി എത്തിയത് അവിചാരിതമായാണ്. ട്രെയിലർ ലീക്കായാണ് പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. തിങ്കളാഴ്ച പ്രത്യേക ഐമാക്‌സ് സ്‌ക്രീനിങ്ങിൽ അവതരിപ്പിക്കാനിരിക്കെയാണ് ലീക്കായി ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. സൂപ്പർമാനും ബാറ്റ്മാനും എതിരിടുമ്പോൾ കിടിലൻ ആക്ഷൻ രംഗങ്ങളുണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സാക്ക് സ്‌നെയ്ദറാണ് ചിത്രത്തിന്റെ സംവിധാനം. സാക്കിന്റെ ഭാര്യ ഡിബോർഷ് സ്‌നെയ്ദറാണ് ചിത്രം നിർമ്മിക്കുന്നത്. വാർണർ ബ്രദേഴ്‌സ് ചിത്രം വിതരണത്തിനെത്തിക്കും. റിലീസിങ് തീരുമാനിച്ചിരിക്കുന്നത് 2016 മാർച്ച് 25 നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP