Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടനയിൽ പോര് മുറുകുന്നു; സിനിമാ സംഘടനകളിൽ തമിഴ്‌നാട്ടുകാർ മതി;ആന്ധ്രയിൽ കുടുംബവേരുള്ള വിശാൽ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കില്ല; പൈറസി വെബ്‌സൈറ്റുകളുമായി വിശാലിന് അടുത്ത ബന്ധം; നടനെതിരെ കടുത്ത ആരോപണങ്ങളുമായി ഭാരതിരാജയടക്കമുള്ള എതിർപക്ഷം

തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടനയിൽ പോര് മുറുകുന്നു; സിനിമാ സംഘടനകളിൽ തമിഴ്‌നാട്ടുകാർ മതി;ആന്ധ്രയിൽ കുടുംബവേരുള്ള വിശാൽ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കില്ല; പൈറസി വെബ്‌സൈറ്റുകളുമായി വിശാലിന് അടുത്ത ബന്ധം; നടനെതിരെ കടുത്ത ആരോപണങ്ങളുമായി ഭാരതിരാജയടക്കമുള്ള എതിർപക്ഷം

ടികർ സംഘം, പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവയുടെ പ്രസിഡന്റായ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ടി രാജേന്ദർ, സംവിധായകൻ ഭാരതിരാജ, ജെകെ റിതേഷ് എന്നവർ രംഗത്ത്. വിശാൽ ഈ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് വാർത്താ സമ്മേളനത്തിൽ ഇവർ പറഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാവുകയാണ്.

നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റും തെന്നിന്ത്യൻ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമാണ് വിശാൽ. ഡിജിറ്റൽ സേവനദാതാക്കളുമായുള്ള നിരക്കു തർക്കത്തെ ത്തുടർന്ന് ഈയിടെ തമിഴ്‌നാട്ടിൽ നടത്തിയ സിനിമാസമരം വിശാലിന്റെ ഒറ്റയ്ക്കുള്ള തീരുമാനപ്രകാരമായിരുന്നുവെന്ന് സംവിധായകൻ ഭാരതിരാജ ആരോപിച്ചു.ഡിജിറ്റൽ സേവനദാതാക്കൾ നിരക്കുകുറയ്ക്കുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. എന്നാൽ, അവർ വാക്കുപാലിച്ചില്ലെന്ന് ഭാരതിരാജ കുറ്റപ്പെടുത്തി.

സമരത്തെത്തുടർന്ന് ഒട്ടേറെ സിനിമകളുടെ റിലീസിങ് നിർത്തിവെച്ചിരുന്നു. സൂപ്പർ താരങ്ങളുടെ സിനിമകൾ ഒഴികെയുള്ള ചിത്രങ്ങൾ 200 തിയേറ്ററുകളിലധികം ഒറ്റയടിക്ക് റിലീസ് ചെയ്യരുതെന്നാണ് സംഘടന നിബന്ധന മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, സ്വന്തം സംഘടനയിലെ നിയമം ലംഘിച്ച് വിശാലിന്റെ 'ഇരുമ്പുതിറൈ' മുന്നൂറോളം തിയേറ്ററുകളിൽ റിലീസ് ചെയ്തു. സിനിമാവ്യവസായത്തെ തകർക്കുന്ന സമീപനമാണ് വിശാലിൽനിന്നുണ്ടാകുന്നതെന്നും ഭാരതിരാജ ആരോപിച്ചു. വീഡിയോ പൈറസിക്കെതിരേ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച വിശാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിശാലിന്റെ പുതിയ ചിത്രം ഇരുമ്പുതിറൈ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ വിമർശനങ്ങളും വിവാദങ്ങളും ഉയരുന്നത്.

കൂടാതെ ലൈക്കാ പ്രൊഡക്ഷൻസുമായി കൂട്ടുപിടിച്ച് നടനും നിർമ്മാതാക്കളുടെ സംഘടനയുടെ നേതാവുമായ വിശാൽ സിനിമാ പൈറസി നടത്തുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലൈക്കാ പ്രൊഡക്ഷൻസിനും ചില പൈറസി വെബ്സൈറ്റുകൾക്കും തമ്മിൽ ബന്ധമുണ്ടെന്നും ഇത് ചികഞ്ഞെടുത്ത വിശാൽ ലൈക്കയിൽനിന്ന് തന്റെ സിനിമയ്ക്ക് വേണ്ടി പണം മേടിച്ചെന്നും ഇവർ ആരോപിക്കുന്നു.

വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുമ്പുതിരൈയുടെ വിതരണം ലൈക്ക പ്രൊഡക്ഷൻസാണ്. തമിഴ് ഗൺ എന്ന ഓൺലൈൻ പൈറസി വെബ്സൈറ്റിന്റെ ഡൊമെയ്നുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്. തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതിന്റെ പിന്നാലെ വിശദീകരണവുമായി ലൈക്ക പ്രൊഡക്ഷൻസ് രംഗത്ത് എത്തിയിട്ടുണ്ട്.
തങ്ങൾക്കും പൈറസി വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ല. പൈറസി വെബ്സൈറ്റുകളുടെ ഡൊമെയ്ൻ മറ്റാരുടെയോ പേരിലാണെന്നും അതുമായി ബന്ധമില്ലെന്നും ലൈക്കാ പ്രൊഡക്ഷൻസ് വിശദീകരിച്ചു.

മാത്രമല്ലതമിഴ് സിനിമാ സംഘടനകളിൽ തമിഴ്‌നാട്ടുകാർ മതിയെന്നും ഇവർ വാദിക്കുന്നു. ആന്ധ്രയിൽ കുടുംബവേരുകളുള്ള വിശാൽ തമിഴ്‌നാട്ടിൽ നിർമ്മാതാക്കളുടേയും അഭിനേതാക്കളുടേയും സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന അഭിപ്രായമുള്ളവരായിരുന്നു യോഗത്തിൽ പങ്കെടുത്തവരെല്ലാം.

പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ ജനറൽ ബോഡി വിളിച്ചു ചേർക്കാതെയാണ് വിശാൽ പല നിർണായക തീരുമാനങ്ങളുമെടുത്തത്. സംഘടനയുടെ കണക്ക് അവതരിപ്പിച്ചിട്ട് 2 വർഷമായി. ഈ സാഹചര്യത്തിൽ വിശാൽ സ്ഥാനമൊഴിയണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP