Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാസ്‌കർ ദ റാസ്‌കലിനെ പ്രേക്ഷകർ നെഞ്ചിലേറ്റി; മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി കരസ്ഥമാക്കി ജൈത്രയാത്ര; ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റാനൊരുങ്ങി സിദ്ദിഖ്

ഭാസ്‌കർ ദ റാസ്‌കലിനെ പ്രേക്ഷകർ നെഞ്ചിലേറ്റി; മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി കരസ്ഥമാക്കി ജൈത്രയാത്ര; ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റാനൊരുങ്ങി സിദ്ദിഖ്

മ്മൂട്ടിയുടെ വിഷു റിലീസ് ചിത്രം ഭാസ്‌കർ തെ റാസ്‌കലിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിഷുവിന് തിരികൊളുത്തിയ മമ്മൂട്ടിയുടെ പടം തകർത്തു വാരുകയാണെന്നാണ് പുതിയ റിപ്പോർട്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നയൻതാരയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അടുത്ത ബ്ലോക്‌ബസ്റ്റർ ഹിറ്റ് എന്ന പേര് നേടാനുള്ള ഓട്ടത്തിലാണെന്നാണ് ഒടുവിൽ കേൾക്കുന്ന റിപ്പോർട്ട്.

ചിത്രം വെറും രണ്ട് ദിവസം കൊണ്ട് നേടിയത് മൂന്ന് കോടിയിലധികം രൂപയാണെന്നാണ് കേൾക്കുന്നത്. ഏകദേശം 6.5 രൂപയാണത്രെ ചിത്രത്തിന് വേണ്ടി മുടക്കിയത്. അത് ചിത്രം തിരിച്ചു പിടിച്ചും കഴിഞ്ഞു. 5.5 കോടി രൂപ കൊടുത്ത് സൂര്യ ടിവി ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റ് സ്വന്തമാക്കിയെന്നും റിപ്പോർട്ട് വരുന്നുണ്ട്.

തിയേറ്ററുകളിൽ തകർത്തോടുന്ന സിനിമയെ സംവിധായകൻ സിദ്ദിഖ് ഭാസ്‌കർ ദ റാസ്‌കൽ ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യാനൊരുങ്ങുന്നു വെന്നാണ് സൂചന. ചിത്രം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതിനായി നിർമ്മാതാക്കൾ സമീപിച്ചിട്ടുണ്ടെന്നും ഇതിന്റെ ചർച്ചകൾ നടന്നു വരികയുമാണെന്നും സിദ്ദിഖ് പറഞ്ഞതയാണ് റിപ്പോർട്ട് വരുന്നത്.

മലയാളത്തിൽ ദിലീപിനെ നായകനാക്കി എടുത്ത ബോഡിഗാർഡ് എന്ന ചിത്രം നേരത്തേ സിദ്ദിഖ് ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ സൂപ്പർസ്റ്റാർ സൽമാൻ ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 100 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP