Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാസ്‌കർ ദ റാസ്‌കൽ ആദ്യ ടീസർ പുറത്തിറങ്ങി; മമ്മൂട്ടി-സിദ്ദിഖ് ചിത്രം ഏപ്രിൽ 14ന് വിരുന്നെത്തും

ഭാസ്‌കർ ദ റാസ്‌കൽ ആദ്യ ടീസർ പുറത്തിറങ്ങി; മമ്മൂട്ടി-സിദ്ദിഖ് ചിത്രം ഏപ്രിൽ 14ന് വിരുന്നെത്തും

ക്രോണിക് ബാച്ച്‌ലറിനുശേഷം മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ഭാസ്‌കർ ദ റാസ്‌കലി'ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. 12 സെക്കൻഡു മാത്രം നീളുന്നതാണ് ടീസർ.

വിഷുവിനോടനുബന്ധിച്ച് ഏപ്രിൽ 14നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയും സിദ്ദിഖും ഒന്നിച്ച ഹിറ്റ്‌ലറും ക്രോണിക് ബാച്ച്‌ലറും സൂപ്പർ ഹിറ്റുകളായിരുന്നു. പുതിയ ചിത്രവും ഹിറ്റ് ചാർട്ടിൽ ഇടം നേടുമെന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്ക്.

നയൻതാരയാണ് ചിത്രത്തിലെ നായിക. സിദ്ദിഖിന്റെ ദിലീപ് ചിത്രം ബോഡിഗാർഡിനുശേഷം നയൻസ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ഭാസ്‌കർ ദ റാസ്‌കലിനുണ്ട്. ബേബി അനിഖ, മാസ്റ്റർ സനൂപ് എന്നിവരും പ്രധാന റോളിലുണ്ട്. ആന്റോ ജോസഫാണ് നിർമ്മാതാവ്. ജനാർദ്ദനൻ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ജെ ഡി ചക്രവർത്തി, ഇഷ തൽവാർ എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP