Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടാളത്തിൽ നിന്നുമെത്തി പോസ്റ്റ് മാനായി ജോലി ചെയ്യുന്ന ആളായി രഞ്ജി പണിക്കരുടെ വ്യത്യസ്തമായ വേഷം; ദേശീയ പുരസ്‌കാരമടക്കം അവാർഡുകൾ വാങ്ങി കൂട്ടിയ ഭയാനകത്തിന്റെ ട്രെയിലർ കാണാം

പട്ടാളത്തിൽ നിന്നുമെത്തി പോസ്റ്റ് മാനായി ജോലി ചെയ്യുന്ന ആളായി രഞ്ജി പണിക്കരുടെ വ്യത്യസ്തമായ വേഷം; ദേശീയ പുരസ്‌കാരമടക്കം അവാർഡുകൾ വാങ്ങി കൂട്ടിയ ഭയാനകത്തിന്റെ ട്രെയിലർ കാണാം

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഭയാനകത്തിന്റെ ട്രെയ്‌ലർ പുറത്തെത്തി. രഞ്ജി പണിക്കർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തകഴിയുടെ കയർ എന്ന നോവലിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ്. കുട്ടനാടൻ ഗ്രാമത്തിലെ പോസ്റ്റുമാന്റെ ജീവിതകഥ പറയുന്നതാണ് ചിത്രം.

രൺജി പണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആശ ശരത്ത്, മോളി കണ്ണമാലി തുടങ്ങിവരൊക്കെ അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ പോസ്റ്റുമാനായി വേഷമിടുന്ന രഞ്ജി പണിക്കർ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ഭയാനകം.ഒരു പോസ്റ്റ്മാന്റെ വേഷത്തിലാണ് ചിത്രത്തിൽ രൺജി പണിക്കർ. സൈനികരുടെ മണിയോർഡറുകൾ വിതരണം ചെയ്തിരുന്ന പോസ്റ്റ്മാനിൽ നിന്ന് യുദ്ധകാലമായതോടെ നാട്ടുകാർക്ക് ലഭിക്കുന്നത് അവരുടെ മരണ വാർത്തകളാണ്.

പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറിൽ സുരേഷ്‌കുമാർ മുട്ടത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതവിഭാഗം എം.കെ.അർജുനൻ മാസ്റ്ററാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണം. വൈകാതെ തീയേറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP