Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹോളിവുഡുകാരും ബോളിവുഡുകാരും മാത്രമല്ല, മലയാളി താരങ്ങളും ചുംബിക്കാൻ അത്ര മോശമൊന്നുമല്ല! മലയാള സിനിമയിലെ ബോൾഡായ ചുബന രംഗങ്ങൾ കാണാം..

ഹോളിവുഡുകാരും ബോളിവുഡുകാരും മാത്രമല്ല, മലയാളി താരങ്ങളും ചുംബിക്കാൻ അത്ര മോശമൊന്നുമല്ല! മലയാള സിനിമയിലെ ബോൾഡായ ചുബന രംഗങ്ങൾ കാണാം..

തിരുവനന്തപുരം: ചുംബിക്കാൻ അറിയാത്തവരാണ് മലയാളികൾ എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. സിനിമയിലെ രംഗങ്ങളിൽ ചുംബന രംഗങ്ങളുടെ കുറവായിരുന്നു ഇതിന് കാരണം. മുഖ്യധാരാ മലയാളം വാണിജ്യ സിനിമകളിൽ പോലും ചുണ്ടുകൾ കോർത്തുള്ള ചുംബനം കടന്നുവന്നിട്ട് അധികം നാളുകളായിട്ടില്ല. സ്‌ക്രീനിൽ ഒരു ചുംബനം കാണാൻ വേണ്ടി മലയാളികൾക്ക് ന്യൂജനറേഷൻ സിനിമകളുടെ കടന്നുവരവ് വരെ കാത്തിരിക്കേണ്ടി വന്നു. മുൻപ് ഭരതന്റെയും പത്മരാജന്റെയും ചിത്രങ്ങളിൽ മാത്രമായിരുന്നു അൽപ്പം ബോൾഡായ ചുംബന രംഗങ്ങൾ കടന്നുവന്നത്. പിൽക്കാലത്ത് ന്യൂജനറേഷൻ ചിത്രങ്ങൾക്കൊപ്പം ചുംബന സമരങ്ങൾ പോലും കേരളത്തിൽ അരങ്ങേറി.

മുൻകാലങ്ങളേക്കാൾ അപേക്ഷിച്ച് ചുംബനരംഗങ്ങൾ അഭിനയിക്കാൻ ഇന്ന് കൂടതൽ നായിക നായകന്മാരും തയ്യാറാണ്. ചാപ്പാകുരുശിലൂടെ ഫഹദ് ഫാസിലും രമ്യ നമ്പീശനുമായി ചുംബനത്തെ കൂടുതൽ ജനകീയമാക്കിയത്. പിന്നാലെ വന്നചിത്രങ്ങളിൽ ഈ ചുംബനം പലർക്കും ധൈര്യം നൽകി. രണ്ട് പൂക്കൾ കൂട്ടിയുരുമുന്ന ദൃശ്യത്തോടെ അവസാനിപ്പിക്കുന്ന ചുംബന രംഗങ്ങളിൽ അവസാനിച്ചിരുന്നു പഴയകാല സിനിമകള് എങ്കിൽ ഇന്ന് അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് കാര്യങ്ങൽ. മലയാളത്തിലെ ബോൾഡായ ചുംബന രംഗങ്ങൾ ഇവയാണ്.

ഋഷിശൃംഖനം ചുബിച്ച വൈശാലി!

ബോൾഡായ ചുംബന രംഗങ്ങളിൽ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടത വൈശാലിയിലേത് തന്നെയാകും. തിരക്കഥയും സന്ദർഭവും ഒത്തുവന്നപ്പോൾ മലയാളികൾ ഇഷ്ടപ്പെട്ടത് ഈ ഭരതൻ ചിത്രത്തിലെ ചുണ്ടുകോർക്കൽ ആയിരുന്നു. ഋഷിശൃംഖനും വൈലാലിയും നദിക്കരിയൽ ചുണ്ടുകോർക്കുന്ന ഈ രംഗം മലയാള സിനിമയിലെ അതിമനോഹമായ രംഗമാണ്. കുടുംബങ്ങൾക്ക് പോലും ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലായിരുന്നു ഈ ചുംബനരംഗം സംവിധായകൻ ഭരതൻ ഒരുക്കിയത്. ഇടുക്കി അണക്കെട്ടിലെ ഒരു ഗുഹാപ്രദേശത്തു വച്ചായിരുന്നു വൈശാലയും ഋഷിശൃംഖനും തമ്മിലുള്ള ചുണ്ടുകോർക്കൽ സംവിധായകൻ ഒരുക്കിയത്. അന്ന് ഋഷിശൃംഖനായി സജ്ഞയ് മിത്രയും വൈശാലിയായി സുപർണ്ണയുമായിരുന്നു അഭിനയിച്ചത്. വെള്ളിത്തിരയിൽ അതിമനോഹമായ ഈ ചുംബന രംഗം സമ്മാനിച്ച ഇവർ ജീവിതത്തിലും പിൽക്കാലത്ത് ഒരുമിച്ചു.

ലങ്കയിൽ മംമ്തയെ ലിപ് ലോക്കിലാക്കിയ സുരേഷ് ഗോപി

മലയാ സിനിമയിലെ ആണത്തത്തിന്റെ പ്രതിരൂപമായി തിളങ്ങിയ സുരേഷ് ഗോപി സ്വന്തം ആരാധകരെ പോലും ഞെട്ടിച്ച ചിത്രമാണ് ലങ്ക. മംമ്ത മോഹൻദാസിനെ ചുംബിച്ചാണ് അന്ന് സുരേഷ് ഗോപി എല്ലാവരെയും ഞെട്ടിച്ചത്. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ലിപ് ലോക്ക് എന്ന് വേണമെങ്കിൽ ലങ്കയിൽ ഈ രംഗത്തെ വിശേഷിപ്പിക്കാം.

ചാപ്പാ കുരിശിലെ ഫഹദ്-രമ്യ ചുംബന രംഗം

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ലിപ് ലോക്കാണ് ചാപ്പാക്കുരിശ് എന്ന ചിത്രത്തിലേത്. ചിത്രത്തിന്റെ തിരക്കഥയുടെ മർമ്മമാണ് ഈ ലിപ് ലോക്ക് സീൻ എന്നു പറയാം. ഫഹദ് ഫാസിലും രമ്യാ നമ്പീശനുമാണ് ഈ സീനിൽ അഭിനയിച്ചത്. ഒരു മൊബൈൽ ക്യാമറയിൽ ഈ ദൃശ്യം ചിത്രീകരിക്കുന്നതും അതിനുശേഷമുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ സിനിമയിലെ പ്രധാനപ്പെട്ട രംഗമായിരുന്നു ഇത്. അതുവരെ നാടൻ പെൺകുട്ടി പരിവേഷമുണ്ടായിരുന്ന രമ്യ നമ്പീശന്റെ ഇമേജ് തന്നെ ഈ രംഗം മാറ്റിമറിച്ചു.

സാൾട്ട് ആൻഡ് പെപ്പറിൽ മൈഥിലി - ആസിഫലിയും

ഒരു പാട്ട് രംഗത്താണ് ഈ ഭാഗം. മൈഥിലിയും ആസിഫ് അലിയും തമ്മിലുള്ള ഈ ചുംബന രംഗം സദാചാരക്കാരുടെ കണ്ണിൽ അത്രപെട്ടന്ന് പതിയാത്തതുകൊണ്ട് വിവാദങ്ങളും കുറഞ്ഞു. ലിപ് ലോക്ക് ഗണത്തിൽ പെടാത്തതുകൊണ്ട് പൂർണ്ണമായും ചുംബനമെന്ന ഗണത്തിൽ ഈ ചുംബനം പെടില്ല.

ഹണിബീയിൽ ഭാവനയും ആസിഫലിയും

ലിപ് ലോക്ക് സീനുള്ള മറ്റൊരു മലയാള ചിത്രമാണ് ഹണി ബീ. ഭാവനയും ആസിഫലും ലിപ് ലോക്ക് ചെയ്യുന്ന രംഗം ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ ഭാഗമാണ്. അല്പം അവ്യക്തമായാണ് ഈ സീൻ ചിത്രീകരിച്ചിരിക്കുന്നത്. അത്രയ്ക്ക് പ്രേക്ഷകശ്രദ്ധ നേടാതെ പോയ രംഗമാണ് ഇത്.

നിദ്രയിൽ സിദ്ധാർത്ഥും റിമയും

1981ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര സിദ്ധാർത്ഥ് ഭരതൻ റീമേക്ക് ചെയ്തു. സിദ്ധാർത്ഥ് തന്നെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റിമാ കല്ലിങ്കലാണ് നായികയായെത്തിയത്. വെള്ളത്തിനടിയിൽവച്ച് ചുംബിക്കുന്ന രംഗമുണ്ട് ഈ ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ്.

ഞാൻ ഗന്ധർവ്വനിൽ നിതീഷ് ഭരദ്വാജും സുപർണയും

വൈശാലിയിലേതു പോലെ അതിമാനോഹമായ ചുംബനരംഗമാണ് ഞാൻ ഗന്ധവ്വനിലേത്. തിരക്കഥയ്ക്ക് അനുസരിച്ച് വന്ന ഈ ചുംബനരംഗം ചിത്രത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായി മാറുകയും ചെയ്തു. പത്മരാജൻ അവസാനമായ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ. ചിത്രത്തിൽ നിതീഷ് ഭരദ്വാനും സുപർണയും അഭിനയിച്ച ചുംബന രംഗം തുടക്കത്തിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്രേക്ഷകർ ഇതു അംഗീകരിക്കാൻ തയ്യാറായി.

അന്നയും റസൂലിൽ ഹഹദ്- ആൻഡ്രിയ

ചിത്രത്തിലെ ആദ്യരാത്രി രംഗത്തിൽ ഫഹദ് ഫാസിലും ആൻഡ്രിയയും ചുംബിക്കുന്ന രംഗം വളരെ മനോഹരമായാണ് സംവിധായകൻ രാജീവ് രവി ചിത്രീകരിച്ചിരിക്കുന്നത്. ആഡ്രിയ-ഫഹദ് രംഗം വളരെ ശ്രദ്ധ നേടിയിരുന്നു. ആൻഡ്രിയയും ഫഹദ് ഫാസിൽ പ്രണമാണെന്ന ഗോസിപ്പ് പോലും ഈ ചുംബനരംഗത്തെ തുടർന്ന് പുറത്തുവന്നു.

ആമേനിൽ വീണ്ടും ഫഹദ്, നായിക സ്വാതി റെഡ്ഡി

ആമേനിൽ നായകനായ ഫഹദ് നായിക സ്വാതി റെഡ്ഡിയെ ചുംബിക്കുന്ന രംഗമുണ്ട്. മഴകൂടി ഭാഗമായ ഈ ഷോട്ട് ഏറെ മനോഹരമാണ്.

വൺ ബൈ ടുവിൽ ഹണി റോസും മുരളി ഗോപിയും

സാദാചാരക്കാരെ കൂസാതെയുള്ള ലിപ് ലോക്ക് ഇപ്പോൾ വൺ ബൈ ടു വരെ എത്തിനിൽക്കുകയാണ്. ചിത്രത്തിൽ ഹണി റോസും മുരളി ഗോപിയും തമ്മിലാണ് ലിപ് ലോക്. വിമർശകർ ചിലർ തല പൊക്കിയെങ്കിലും സിനിമ ആവശ്യപ്പെട്ടാൽ ഇനിയും ചെയ്യുമെന്നായിരുന്നു ഹണിയുടെ മറുപടി.

More News in this category+

MNM Recommends +

Go to TOP