Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയെ കീഴടക്കി ബോളിവുഡിന്റെ ജൈത്രയാത്ര; ആമീർ ഖാൻ സിനിമ ഓടിയത് 200 ചൈനീസ് തീയറ്ററുകളിൽ

ചൈനയെ കീഴടക്കി ബോളിവുഡിന്റെ ജൈത്രയാത്ര; ആമീർ ഖാൻ സിനിമ ഓടിയത് 200 ചൈനീസ് തീയറ്ററുകളിൽ

അതിർത്തികളോ നിയന്ത്രണങ്ങളോ ഇല്ലാതെ ചൈനയിലൂടെ ജൈത്രയാത്ര നടത്തുകയാണ് ബോളിവുഡ് സിനിമ. ആമിർ ഖാൻ നായകനായ ധൂം-3 എന്ന സിനിമ ഇക്കഴിഞ്ഞ ജൂലൈയിൽ ചൈനയിൽ പ്രദർശിപ്പിച്ചത് 200-ലേറെ തീയറ്ററുകളിലാണ്. ലോകമെമ്പാടുമായി 500 കോടി രൂപയിലേറെ കളക്റ്റ് ചെയ്ത സിനിമയ്ക്ക് ചൈനയിൽ ലഭിച്ചത് ഉജ്വലവരവേൽപ്പായിരുന്നു.

ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ബോളിവുഡ് സിനിമ വഴിതുറക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിൻപെങ്ങിന്റെ ഇന്ത്യാ സന്ദർശനത്തിൽ, ബോളിവുഡും ചൈനീസ് സിനിമാ കമ്പനികളുമായുള്ള സഹകരണവും കടന്നുവരും.

യഥാർഥത്തിൽ, അമേരിക്ക കഴിഞ്ഞാൽ ഇന്ത്യൻ സിനിമകളുടെ ഏറ്റവും വിപുലമായ വിദേശ മാർക്കറ്റാണ് ചൈന. ചൈനയിൽ ബോളിവുഡ് സിനിമകൾക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലേക്ക് ഒട്ടേറെ വിദേശനാണ്യം നേടിത്തരാനും ഇതുപകരിക്കുന്നുണ്ട്. 3 ഇഡിയറ്റ്‌സ് ചൈനയിൽനിന്ന് സ്വന്തമാക്കിയത് 11 കോടി രൂപയാണ്.

ചൈനീസ് സിനിമാ നിർമ്മാണ കമ്പനികളുമായി ചേർന്ന് സംയുക്ത നിർമ്മാണ സംരംഭങ്ങൾക്ക് അനുമതി നൽകണമെന്ന വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആവശ്യത്തിന് വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയത് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോളിവുഡ് സിനിമകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങൾ, അവരുടെ ജോലികൾ ഇന്ത്യൻ സ്റ്റുഡിയോകളെ ഏൽപ്പിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. ഷാങ്ഹായി പോലുള്ള ചൈനീസ് കേന്ദ്രങ്ങളിൽ ഇന്ത്യൻ സിനിമകൾ ചിത്രീകരിക്കാനും അവസരം ലഭിക്കും.

ഒരുവർഷം 34 വിദേശ സിനിമകൾക്കുമാത്രമാണ് പൊതുപ്രദർശനത്തിന് ചൈനയിൽ അനുമതി ലഭിക്കുക. ഇതിൽ അഞ്ചെണ്ണം ഇന്ത്യൻ സിനിമകളാണ്. ചൈന ഫിലിം ഗ്രൂപ്പ് കോർപറേഷൻ മുഖേനയാണ് ഈ പ്രദർശനങ്ങൾ. സഹകരണം സാധ്യമാകുന്നതോടെ, ഇരുരാജ്യങ്ങളിൽനിന്നും കൂടുതൽ സിനിമകൾ കടന്നുവരാനുള്ള സാഹചര്യമൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP