Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഫല തുകയിൽ ബച്ചനും സൽമാനും തുല്ല്യ നിലയിൽ; അക്ഷയ്, ഷാരൂഖ്, രൺബീർ കബീർ എന്നിവരും ഹോളിവുഡ് നടന്മാർക്കൊപ്പം; ഫോബ്‌സ് മാസിക ലിസ്റ്റ് വീണ്ടും ഇന്ത്യയെ ശ്രദ്ധാ കേന്ദ്രമാക്കുന്നു

പ്രതിഫല തുകയിൽ ബച്ചനും സൽമാനും തുല്ല്യ നിലയിൽ; അക്ഷയ്, ഷാരൂഖ്, രൺബീർ കബീർ എന്നിവരും ഹോളിവുഡ് നടന്മാർക്കൊപ്പം; ഫോബ്‌സ് മാസിക ലിസ്റ്റ് വീണ്ടും ഇന്ത്യയെ ശ്രദ്ധാ കേന്ദ്രമാക്കുന്നു

ലണ്ടൻ: ലോകസിനിമ എന്നാൽ ഹോളിവുഡ് എന്ന ചിന്തയ്ക്കും ഇന്ത്യ തടയിടുന്നു. പതിവ് പോലെ കൂടെ ചൈനയുമുണ്ട്. പുത്തൻ സാമ്പത്തിക ക്രമത്തിൽ പടിഞ്ഞാറൻ നാടുകളുടെ ആധിപത്യം ചുരുങ്ങുന്നത് ഇക്കാലമത്രയും സിനിമ ലോകത്തിൽ എങ്കിലും പ്രതിഫലിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളുടെ കുതിച്ചു കയറ്റം സർവ്വ മേഖലയിലും ലോകം കണ്ടു തുടങ്ങിയപ്പോൾ അതിൽ നിന്നും മാറി നിൽക്കാൻ സിനിമയ്ക്കും കഴിയാതെ വന്നിരിക്കുന്നു.

ഹോളിവുഡ് സിനിമകളെ പോലെ ശത കോടികൾ മുടക്കി ഇന്ത്യയിലും സിനിമകൾ പിറക്കും എന്ന് ബഹുബലി പോലുള്ള ചിത്രങ്ങൾ തെളിയിച്ചു കൊണ്ടിരിക്കെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടീനടന്മാരുടെ ലിസ്റ്റിൽ ഏതാനും ബോളിവുഡ് നടന്മാരും സ്ഥാനം പിടിച്ചിരിക്കുന്നു. സ്വാഭാവികമായും ഇത്തരം ഒരു ലിസ്റ്റ് വരുമ്പോൾ പ്രതീക്ഷിക്കുന്ന പേരായ അമിതാബ് ബച്ചൻ ഉൾപ്പെടെ 4 പേരുടെ പ്രതിഫല സ്ഥാനക്കയറ്റവും കൊണ്ടാണ് ഫോബ്‌സ് മാസിക പുറത്തു വന്നിരിക്കുന്നത്. അമിതാബ് ബച്ചനെ കൂടാതെ സൽമാൻ ഖാൻ, അക്ഷയ് കുമാർ, രൺബീർ കബീർ എന്നിവരാണ് ലിസ്റ്റൽ പേരുള്ള മറ്റു നടന്മാർ.

തമിഴിൽ ഇയ്യിടെ പുറത്തിറങ്ങിയ ''ഐ'' നായികാ അമി ജാക്‌സൺ ലിവർപൂളിൽ നിന്നും മുംബൈയിൽ എത്തിയ പോലെ ഇനിയുള്ള കാലം ഒരു പക്ഷെ ഹോളിവുഡ് നടീനടന്മാർ ബോളിവുഡ് ലക്ഷ്യമിട്ട് ഇന്ത്യയിൽ എത്തിയേക്കാം എന്ന സൂചന കൂടിയാണ് ഫോബ്‌സ് നൽകുന്നത്. ലിസ്റ്റ് പുറത്തു വന്നതോടെ സർവ്വ കണ്ണുകളും ബോളിവുഡിലെ വമ്പന്മാരെ തിരയുകയാണ്. സിനിമ രംഗത്ത് കൂടുതൽ പ്രതിഫലം വാങ്ങുന്നവരെ തേടി ഫോബ്‌സ് നടത്തിയ അന്വേഷണം ഇത്തരത്തിൽ ആദ്യമായാണ്.

ഇന്ത്യ, ചൈന, ഹോങ്ങ്‌കോങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അപ്രതീക്ഷിത കടന്നു കയറ്റമാണ് ഇപ്പോൾ ഈ ലിസ്റ്റിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. അതേ സമയം ഈ ലിസ്റ്റിൽ എഴാം സ്ഥാനം പങ്കിട്ട് അമിതാബ് ബച്ചനും സൽമാൻ ഖാനും ഒന്നിച്ചെത്തിയത് കൂടുതൽ ശ്രദ്ധ നേടുകയാണ്. ഇരുവരും പോയ വർഷം 33. 5 മില്ല്യൻ അമേരിക്കൻ ഡോളർ ആണ് പ്രതിഫലമായി നേടിയത്.

ഒൻപതാം സ്ഥാനവും ആയി ഇരുവർക്കും പിന്നാലെ എത്തിയ അക്ഷയ് കുമാർ പോയ വർഷം നേടിയത് 32. 5 മില്ല്യൻ ഡോളർ ലിസ്റ്റിനെ ഇന്ത്യൻ ആധിപത്യത്തിന് അടിത്തറ ഇടുകയാണ്. റോബർട്ട് ഡൗണി ജൂണിയർ ഒന്നാം സ്ഥാനം കണ്ടെത്തിയത് അയൻ മാൻ (iron man- age of utlron)
 എന്ന ചിത്രത്തിന്റെ സഹായത്തോടെയാണ്. ഈ സിനിമ ഉൾപ്പെടെ 80 മില്ല്യൻ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഫലം. എന്നാൽ തികച്ചും അപ്രതീക്ഷിതമായി 50 മില്ല്യൻ ഡോളറുമായി ജാക്കിച്ചാൻ രണ്ടാം സ്ഥാനത്തെത്തി. ബോളിവുഡിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നവർ ഉണ്ടെന്ന് കൂടി ലോകത്തിന് ബോധ്യപ്പെടാൻ ഷാരൂഖ് ഖാൻ, രൺബീർ കബീർ എന്നിവരും കൂടി ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ലോകമൊട്ടാകെയായി 34 നടന്മാരന് ലിസ്റ്റിൽ ഉള്ളത്. നടിമാര് വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച ലിസ്റ്റ് ഫോബ്‌സ് പിന്നീട പുറത്തു വിടും.

ഇന്ത്യൻ താരങ്ങൾ വൻ പ്രതിഫലം വാങ്ങുന്നവർ ആണെന്ന് നേരത്തെ തന്നെ ഊഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിന് ആധികാരികത ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഫോബ്‌സ് ലിസ്റ്റ് വന്നതോടെ ഇന്ത്യൻ താരങ്ങളുടെ വരുമാനം സംബന്ധിച്ച ഊഹാക്കണക്കുകൾ അവസാനിക്കുകയാണ്. 72 പിന്നിട്ട ബച്ചൻ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നടൻ ആണെന്ന് മുൻപ് തന്നെ സൂചനകൾ ലഭ്യമായിരുന്നു. എന്നാൽ സൽമാനും തുല്ല്യ തുക പ്രതിഫലം വാങ്ങുന്നു എന്നത് ബോളിവുഡിന് അപ്രതീക്ഷിത വാർത്തയാണ്.

താര നിരയിൽ ബിഗ് ബിക്കൊപ്പം സ്ഥാനം ലഭിച്ചത് സൽമാനെ സംബന്ധിച്ച് അസൂയാർഹമായ നേട്ടമായി മാറുകയാണ്. അടുത്തിടെ ജയിൽ വാസം തേടിയ സൽമാൻ പ്രതിച്ഛായ നിലനിർത്താൻ ഫോബ്‌സ് ലിസ്റ്റ് ഏറെ സഹായകമാകും എന്ന് കരുതപ്പെടുന്നു. ജയ് ഹോ, ലെയ് ഭാരി, കിക്ക് എന്നീ ചിത്രങ്ങാളാണ് സൽമാനെ സഹായിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP