Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പപ്പാ ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു' ശ്രീദവി ബോണിയോട് പറഞ്ഞു; എന്നാൽ വൈകുന്നേരം താൻ ദുബായിലേക്ക് വരുന്നുണ്ടെന്ന് പറയാതെയാണ് ബോണി അപ്പോൾ ഫോൺ വച്ചത്; ശ്രീദേവിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോണി കപൂറിന്റെ സുഹൃത്ത് കോമൾ നെഹ്ത

'പപ്പാ ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു' ശ്രീദവി ബോണിയോട് പറഞ്ഞു; എന്നാൽ വൈകുന്നേരം താൻ ദുബായിലേക്ക് വരുന്നുണ്ടെന്ന് പറയാതെയാണ് ബോണി അപ്പോൾ ഫോൺ വച്ചത്; ശ്രീദേവിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ബോണി കപൂറിന്റെ സുഹൃത്ത് കോമൾ നെഹ്ത

മുംബൈ: ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മരണം വലിയ വാർത്തയായിരുന്നു. മരണത്തിൽ പല ദുരൂഹതകളും പുറത്ത് വന്നിരുന്നു. താരത്തിന്റെ മരണത്തിൽ ഭർത്താവും പ്രൊഡ്യൂസറുമായ ബോണിയുടെ പേരും വലിച്ചിഴച്ചിരുന്നു.

ഇപ്പോൾ അന്ന് അവസാന നിമിഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തുറന്ന് പറയുകയാണ് ബോണി കപൂർ. ശ്രീദേവിയുടെ മരണം തളർത്തിയ ബോണി തന്നോട് ഉള്ളുതുറന്നതായി ഉറ്റ സുഹൃത്തും ചലച്ചിത്ര വ്യാപാര വിദഗ്ധനുമായ കോമൾ നഹ്ത വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ബ്ലോഗിലൂടെയാണ് അന്നേ ദിവസം നടന്നതെന്തെന്ന് കോമൾ വെളിപ്പെടുത്തിയിരിക്കുന്നത്.

'റാസ് അൽ ഖൈമയിൽ വച്ച് ഫെബ്രുവരി 20ന് നടന്ന അനന്തരവന്റെ വിവാഹത്തിന് ശേഷം മകൾ ജാൻവിക്ക് വേണ്ടി ഷോപ്പിങ് ചെയ്യുന്നതിനായി കുറച്ചു ദിവസം കൂടി ദുബായിൽ തുടരാൻ തീരുമാനിച്ച ശ്രീദേവിക്ക് ഒരു സർപ്രൈസ് നൽകണമെന്ന് ബോണി കപൂർ ആഗ്രഹിച്ചിരുന്നു. 22ന് ലഖ്‌നൗവിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ബോണി കപൂർ ഇന്ത്യയിലേക്ക് വരികയും ശ്രീദേവി ദുബായിൽ തുടരുകയും ചെയ്തു.

ഇരുപത്തിനാലാം തിയ്യതി രാവിലെ ബോണി കപൂർ ശ്രീദവിയുമായി ഫോണിൽ സംസാരിച്ചിരുന്നു. 'പപ്പാ ഞാൻ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു'. ശ്രീദവി ബോണിയോട് പറഞ്ഞു. എന്നാൽ വൈകുന്നേരം താൻ ദുബായിലേക്ക് വരുന്നുണ്ടെന്ന ് പറയാതെയാണ് ബോണി അപ്പോൾ ഫോൺ വച്ചത്. ഇരുപത്തിനാല് വർഷത്തെ ദാമ്ബത്യത്തിനിടയ്ക്ക് ഇതിന് മുൻപ് ആകെ രണ്ടു തവണ മാത്രമേ ശ്രീദേവി ബോണിയെ കൂടാതെ വിദേശയാത്ര നടത്തിയിട്ടുള്ളൂ.

വൈകുന്നേരം മൂന്നരയ്ക്കുള്ള ഫ്‌ളൈറ്റിലാണ് ബോണി ദുബായിലേക്ക് പോയത്. ദുബായ് സമയം 6 :20ന് അവിടെ എത്തിച്ചേരുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ബോണി ഹോട്ടൽ റൂമിന്റെ വാതിൽ തുറന്നു. എന്നാൽ തന്നെ കാണാൻ പപ്പാ വരുമെന്ന് ഉറപ്പായിരുന്നുവെന്നാണ് ബോണിയെ കണ്ട ശ്രീദേവി പറഞ്ഞത്.

ജാൻവിക്കുള്ള ഷോപ്പിങ് മറ്റൊരിക്കലേക്ക് മാറ്റിവച്ച് ഇരുവരും ഒന്നിച്ചൊരു ഡിന്നറിന് പോകാമെന്ന് ബോണി ശ്രീദേവിയോട് പറഞ്ഞു. പുറത്ത് പോകാൻ ഒരുങ്ങുന്നതിനായി ശ്രീദേവി കുളിമുറിയിലേക്കും ബോണി സ്വീകരണ മുറിയിലേക്കും പോയി. അന്ന് ശനിയാഴ്ച ആയതിനാൽ റെസ്റ്റോറന്റുകളിൽ തിരക്കായിരിക്കും. അതിനാൽ ഇരുപത് മിനുട്ട് കഴിഞ്ഞും ശ്രീദേവിയെ കാണാതായപ്പോൾ ബോണി അസ്വസ്ഥനായി. അപ്പോൾ സമയം ഏതാണ്ട് എട്ടുമണിയായികാണും.

ശ്രീദേവിയെ ബോണി സ്വീകരണ മുറിയിൽ നിന്നും കുറെ വിളിച്ചു നോക്കി. മറുപടി കിട്ടാതായപ്പോൾ കുളിമുറിയുടെ വാതിലിൽ തട്ടി നോക്കി. അകത്തു നിന്നും പൈപ്പിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറെ തവണ വിളിച്ചിട്ടും അനക്കം കേൾക്കാതായപ്പോൾ എന്തോ പന്തികേട് തോന്നി. അകത്തു നിന്നും വാതിൽ കുറ്റി ഇട്ടിരുന്നില്ല. അതിനാൽ തള്ളിയതും വാതിൽ തുറന്നു. നോക്കിയപ്പോൾ ബാത്ടബ്ബിൽ ശരീരം മുഴുവനും വെള്ളത്തിൽ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ശ്രീദേവിക്ക് ആദ്യം മുങ്ങിയതിന് ശേഷം ബോധം നഷ്ടപെട്ടതാണോ അതോ ബോധം നഷ്ടപ്പെട്ടു വീണപ്പോൾ മുങ്ങിയതാണോ എന്ന് ആർക്കും അറിയില്ല. പക്ഷെ രക്ഷപ്പെടുന്നതിനായി പ്രയത്‌നിക്കാനുള്ള അവസരം ശ്രീദേവിക്ക് ലഭിച്ചിരുന്നില്ല. കാരണം മുങ്ങുന്ന സമയത്ത് വെപ്രാളത്തിൽ കൈകാലുകളിട്ടടിച്ചിരുന്നെങ്കിൽ ടബ്ബിൽ നിന്നും വെള്ളം കുറച്ചെങ്കിലും താഴെ പോയേനെ. എന്നാൽ ടബ്ബിന് പുറത്തല്ലാതെ കുളിമുറിയുടെ തറയിൽ ഒരു തരി വെള്ളം പോലും ഉണ്ടായിരുന്നില്ല. ആ നിഗൂഢത ഇനി ചുരുളഴിയാൻ പോകുന്നില്ല. പക്ഷെ അതെല്ലാം ശ്രീദേവിയുടെ ഉറ്റവർക്ക് ഇനി അപ്രസക്തമാണ് . കാരണം ലക്ഷങ്ങളുടെ ചങ്കിടിപ്പായിരുന്ന ആ മഹാപ്രതിഭ ഇന്ന് ജീവനോടെയായില്ല ആ സത്യം മാത്രമേ അവരെ ഇന്ന് ബാധിക്കുന്നുള്ളൂ'.. കോമൾ പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP