1 usd = 69.77 inr 1 gbp = 89.28 inr 1 eur = 80.15 inr 1 aed = 18.99 inr 1 sar = 18.60 inr 1 kwd = 230.06 inr

Aug / 2018
21
Tuesday

മോഹൻലാൽ ബോളിവുഡ് നടനായോ? ലണ്ടനിൽ ഷൂട്ടിംഗിനെത്തിയ ലാലേട്ടനെയും സംഘത്തേയും കുറിച്ച് മാധ്യമങ്ങൾക്ക് സംശയങ്ങൾ തീരുന്നില്ല: മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി ബ്രിട്ടനിലെ പ്രാദേശിക പത്രങ്ങളും

May 26, 2018 | 12:23 PM IST | Permalinkമോഹൻലാൽ ബോളിവുഡ് നടനായോ? ലണ്ടനിൽ ഷൂട്ടിംഗിനെത്തിയ ലാലേട്ടനെയും സംഘത്തേയും കുറിച്ച് മാധ്യമങ്ങൾക്ക് സംശയങ്ങൾ തീരുന്നില്ല: മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി ബ്രിട്ടനിലെ പ്രാദേശിക പത്രങ്ങളും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങളിൽ. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാർത്തകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പലവട്ടം ബ്രിട്ടനിൽ മലയാള ചിത്രങ്ങളുടെ ലൊക്കേഷൻ വേദി ആയിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ലഭിക്കാത്ത സ്വീകരണമാണ് പേരിടാത്ത മോഹൻലാൽ രഞ്ജിത്ത് ചിത്രത്തിന് ലഭിക്കുന്നത്.

ഇന്നലെ പുറത്തിറങ്ങിയ ഗെറ്റ് സറേയിലെ മിക്ക പ്രാദേശിക പത്രങ്ങളിലും ഈ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളാണ് നൽകിയിരിക്കുന്നത്. മലയാള സിനിമയെ മോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് മനസിലാകാതെ ബോളിവുഡ് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ ചോദ്യം ചെയ്തു ബ്രിട്ടനിലെ വായനക്കാരും കമന്റുകൾ വഴി ചോദ്യം ചെയ്തപ്പോൾ വാർത്തയും ഹിറ്റായി.

എന്നാൽ മോഹൻലാൽ വെറും മോളിവുഡിൽ ഒതുങ്ങി നിൽക്കുന്ന നടൻ അല്ലെന്നും ബോളിവുഡിലെ താരങ്ങളേക്കാൾ ദേശീയ അവാർഡ് വാങ്ങിയിട്ടുണ്ടെന്നും ബ്രഹ്മാണ്ഡ ചിത്രമായ മഹാഭാരതയിൽ നായകൻ ആണെന്നും ബാഹുബലിയെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കാമെങ്കിൽ മോഹൻലാൽ ചിത്രത്തെയും ബോളിവുഡ് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും ഒക്കെ ഓൺലൈൻ വായനക്കാർ ചേരി തിരിഞ്ഞപ്പോൾ മലയാളിയുടെ പ്രിയ താരത്തിന് ബ്രിട്ടനിലും വായനക്കാർ ഉണ്ടെന്നു കൂടിയാണ് തെളിയുന്നത്.

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ നൽകിയിട്ടുള്ള മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇതൾ വിരിയുന്ന സിനിമയെ കുറിച്ച് ഇതിനകം തന്നെ ഏറെ പ്രതീക്ഷകളാണ് സിനിമാലോകം പങ്കിടുന്നത്. മുൻപ് കാമ്പില്ലാത്ത കഥയുമായി യുകെയിൽ ചിത്രീകരണം നടത്തിയ ഇംഗ്ലീഷ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകൾ ബോക്‌സ് ഓഫിസ് പരാജയമായതോടെ ഒട്ടേറെ യുകെ പ്രോജക്ടുകൾ ഉപേക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ആദം ജോൺ സാമാന്യം തരക്കേടില്ലാതെ ഓടിയതോടെയാണ് വീണ്ടും യുകെ പ്രോജക്ട് എന്ന ആശയത്തിന് ജീവൻ വച്ചത്. ഇതോടെ മോഹൻലാലിന് ഗെസ്റ്റ് റോൾ വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് നല്ലൊരു കഥ കൈയിൽ തടഞ്ഞപ്പോൾ ലാലിന് മുഴുനീള വേഷത്തോടെ ആദ്യമായി യുകെയിൽ നിന്നും മലയാളത്തിലേക്ക് ഒരു സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായേക്കും എന്ന പ്രതീക്ഷയാണ് സജീവമാകുന്നത്.

ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ യുകെയിൽ ചിത്രീകരണത്തിനു എത്തുമ്പോൾ മാധ്യമങ്ങളിൽ വാർത്ത ആകാറുണ്ടെങ്കിലും ആദ്യമാണ് ഒരു മലയാള സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ യുകെ പ്രാദേശിക പത്രങ്ങളിൽ ഇടം പിടിക്കുന്നത്. സറേയിലെ ആസ്റ്റഡിലെ മനോഹര ദൃശ്യങ്ങൾ സിനിമയിൽ നിറയുമ്പോൾ ചിത്രീകരണം നടക്കുന്ന വീടിന്റെ വിശേഷങ്ങളുമായാണ് ഇന്നലെ ലെതെർഹെഡ് അഡ്വെർടൈസേർ, ഗെറ്റ് സറെ തുടങ്ങിയ പത്രങ്ങൾ പുറത്തു വന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നടൻ എന്ന വിശേഷണമാണ് പത്രങ്ങൾ ലാലിന് നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കു വയ്ക്കാൻ തയ്യാറായത് പ്രമുഖ സംവിധായകൻ കൂടിയായ ദിലീഷ് പോത്തനാണ്. ഇദ്ദേഹത്തിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം അടുത്തിടെ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ സംവിധായക കുപ്പായം അഴിച്ചു വച്ച് രഞ്ജിത്തിന്റെ ചിത്രത്തിൽ ക്യാമറയ്ക്കു മുന്നിൽ എത്തുകയാണ് ദിലീഷ് പോത്തൻ.

സംവിധാനവും അഭിനയവും താരതമ്യം ചെയ്യുമ്പോൾ അഭിനയം തന്നെയാണ് ഈസി എന്നും ദിലീഷ് ബ്രിട്ടീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. ക്യാമറയ്ക്കു മുന്നിൽ ആകുമ്പോൾ നന്നായി അഭിനയിച്ചാൽ മാത്രം മതി. എന്നാൽ സംവിധായകന്റെ റോൾ അണിയുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ആവശ്യത്തിനും അനാവശ്യത്തിനും ടെൻഷൻ അടിക്കണം. ഈ രണ്ടു റോളും കൈകാര്യം ചെയ്ത വ്യക്തി എന്ന നിലയിൽ ദിലീഷിന്റെ അഭിപ്രായമാണ് ശരിയാകാനും സാധ്യത.

പണത്തിനു ആവശ്യമുള്ളതുകൊണ്ടും അഭിനയം എന്നും മനസ്സിൽ സൂക്ഷിച്ച മോഹം ആയതു കൊണ്ടുമാണ് ഈ റോൾ ഏറ്റതെന്നും ദിലീഷ് പറയുന്നു. ഇക്കഴിഞ്ഞ 15ാം തീയതി മുതലാണ് രഞ്ജിത്തും സംഘവും അഷ്ടേഡിലെ അഭി പുരിങ്ടൻ ദമ്പതികളുടെ വീട് കയ്യേറിയിരിക്കുന്നത്. ഈ വീടിന്റെ ഭംഗി തന്നെയാണ് സിനിമക്കായി തിരഞ്ഞെടുക്കപ്പഡാൻ കാരണമെന്നും പത്രങ്ങൾ പറയുന്നു.

തങ്ങളുടെ വീട്ടിൽ എത്തിയ 50 അംഗ ഷൂട്ടിങ് സംഘത്തെ കണ്ടു വിരണ്ടിരിക്കുകയാണ് പുരിങ്ടൻ ദമ്പതികൾ. എന്നാൽ വീട് സിനിമയുടെ കേന്ദ്ര ബിന്ദു ആകുന്നതിൽ ഉള്ള സന്തോഷവും അവർ മറച്ചു വയ്ക്കുന്നില്ല. ഇത്തരം ഒരു സംഭവം ഇവരുടെ ജീവിതത്തിൽ ആദ്യമാണ്. നല്ല രീതിയിൽ പെരുമാറുന്ന, വീടിന്റെ മുക്കും മൂലയും ശ്രദ്ധയോടെ കൈകാരം ചെയ്യുന്ന മലയാളി സിനിമ സംഘത്തോട് ഏറെ ഇഷ്ടമാണ് 42 കാരിയായ അഭി പുരിങ്ങ്ടൺ, ആദ്യം വീട് നൽകിയപ്പോൾ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തികച്ചും സമാധാനത്തോടെയാണ് താൻ സിനിമയുടെ ഷൂട്ടിങ് കാണുന്നതെന്നും അവർ പ്രതികരിച്ചു.

ആർട്ടിസ്റ്റ് കൂടിയായ അഭി സ്വന്തം വീട്ടിൽ സ്റ്റുഡിയോ തയ്യാറാക്കിയാണ് ജോലി ചെയ്യുന്നത്. ഫിലിം മേഖലയുമായി ബന്ധമുള്ള ചിലർ രണ്ടാഴ്ച മുൻപ് തന്റെ വീടിന്റെ പരിസരം ലൊക്കേഷൻ ആക്കാൻ ഇഷ്ടപ്പെടുന്നു എന്നറിയിച്ചപ്പോൾ തികഞ്ഞ സന്തോഷമാണ് തോന്നിയതെന്നും അവർ സൂചിപ്പിക്കുന്നു. സിനിമകർക്കായി സന്തോഷത്തോടെ ചായ നൽകാനും പുരിങ്ടൻ ദമ്പതികൾക്ക് മടിയില്ല.

തന്റെ മൂന്നു മക്കളും സിനിമാക്കാരെ കണ്ടു അന്തം വിട്ടിരിക്കുകയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഈ ആഴ്ചത്തെ സ്‌കൂൾ അവധികാലം ഉള്ളതിനാൽ കൂടിയാണ് ഷൂട്ടിങ് സ്‌കൂൾ സമയത്തു നടത്താൻ ആവശ്യപ്പെട്ടത് എന്നും അവർ സൂചിപ്പിച്ചു. എന്താണ് വീട്ടിൽ നടക്കുന്നത് എന്ന് ചെറിയ കുട്ടിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല എന്നും വീടിന്റെ ഉടമസ്ഥർ പറയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങൾ എത്തിയപ്പോൾ മോഹൻലാൽ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല എന്ന കാര്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. യുകെയിൽ താമസിക്കുന്ന മക്കളെ കാണാൻ എത്തുന്ന അമ്മയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത് എന്ന് സംവിധായകൻ രഞ്ജിത്തിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ ആവശ്യത്തിന് തമാശകളും ഉണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. ബ്രിട്ടനിൽ വളർന്ന ചെറുപ്പക്കാരായ മക്കൾക്ക് അമ്മയുടെ രീതികൾ പിടിക്കാതെ പോകുന്ന നിമിഷങ്ങളിലൂടെയാണ് കഥ മുന്നേറുക. കെന്റിലെ നിരവധി സ്ഥലങ്ങൾ കറങ്ങിയ ശേഷമാണു തങ്ങൾ ആസ്റ്റഡ് ലൊക്കേഷനായി തിരഞ്ഞെടുത്തതെന്ന് നിർമ്മാതാവ് ബോബി കുര്യനും പറയുന്നു. ആസ്റ്റഡിലെ ലൊക്കേഷൻ പൂർത്തിയായാൽ എപ്‌സം, മെയ്ഡസ്റ്റോൺ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടുമുറ്റത്തുപോലം വെള്ളം കയറാത്തവർ കുടുംബസമേതം ക്യാമ്പിൽ വലിഞ്ഞുകയറി ആഹാരത്തിനും വസ്ത്രത്തിനും കടിപിടി; രാവിലെ വന്ന് സന്ധ്യയ്ക്ക് വീട്ടിൽ പോയി ഉറങ്ങുന്നവരും ക്യാമ്പിലെ അന്തേവാസികൾ; സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിപ്പറ്റിയ അനർഹർ അർഹരേക്കാൾ ഏറെ; കൊല്ലം ജില്ലയിലെ ക്യാമ്പുകൾ സർക്കാർ കാശ് വിഴുങ്ങാൻ വേണ്ടി മാത്രം; ദുരിതാശ്വാസ ക്യാമ്പിലെ തട്ടിപ്പുകൾ ഇങ്ങനെ
പ്രളയം വന്നാൽ താരമെന്നോ സാധാരണക്കാരനെന്നോ ഇല്ലല്ലോ! വിവാദങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ പലവട്ടം നൊമ്പരപ്പെടുത്തിയെങ്കിലും എല്ലാം ചിരിച്ചുതള്ളി ദുരിതാശ്വാസത്തിൽ മുഴുകി അനുശ്രീ; സിനിമയായാലും ജീവിതമായാലും പകിട്ടുകളിൽ എന്തുകാര്യമെന്നും ചോദ്യം; ചെന്നിത്തലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കൈയ്‌മെയ് മറന്ന് സന്നദ്ധസേവനത്തിനായി ജാടകളൊന്നുമില്ലാതെ നായിക
കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ; നേരെ മുമ്പിലെ പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കിടക്കുന്നിടം വരെ പോയി; ഞാനും കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു; ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി: ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്; ക്ലീനിങ്ങും കഴിഞ്ഞു: പ്രളയകാലത്തെ അണ്ടാവിലെ യാത്രയിൽ പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന് പറയാനുള്ളത്
സൈനികവേഷം ധരിച്ച് മുഖ്യമന്ത്രിയെ അപമാനിച്ച കെ.എസ്.ഉണ്ണി പത്തനംതിട്ട കടമ്മനിട്ട സ്വദേശി; ടെറിട്ടോറിയൽ ആർമിയിൽ നിന്ന് വിരമിച്ച ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത് ഡിഫൻസ് സ്യെകൂരിറ്റി വിഭാഗത്തിൽ; കേസെടുത്തത് ആൾമാറാട്ടം പൊതുജനശല്യം എന്നീ വകുപ്പുകൾ ചുമത്തി; ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നു ഡിജിപി; സൈന്യത്തെക്കുറിച്ച് വ്യാജപ്രചാരണമുണ്ടായാൽ അറിയിക്കണമെന്ന് കാട്ടി വാട്സാപ്പ് നമ്പർ പ്രസിദ്ധീകരിച്ച് കരസേന
ഇത്തവണ ഓണാഘോഷമില്ലെന്നും ആർഭാടം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും എവിടെ കേൾക്കാൻ? കൃഷി മുഴുവൻ പ്രളയത്തിൽ മുങ്ങിയിട്ടും മുടക്കമില്ലാതെ ഓണച്ചന്തകൾ; ചൊവ്വാഴ്ച മുതൽ ചന്തകൾ തുടങ്ങുമെന്ന് കൃഷിവകുപ്പിന്റെ അറിയിപ്പ്; നാട്ടിലെ കർഷകരെ രക്ഷിക്കാനെന്ന വ്യാജേന ഹോർട്ടികോർപ്പ് പച്ചക്കറി എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന്; 13 കോടിയുടെ അഴിമതി കൃഷിമന്ത്രിയുടെ അറിവോടെയോ? ഇടത്തരക്കാരുടെ കീശ നിറയുമ്പോൾ ഓണച്ചന്തകളുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ കുംഭകോണം
യുഎഇ രാജാവ് പ്രഖ്യാപിച്ച കേരളത്തിന് വേണ്ടിയുള്ള പ്രത്യേക ദുരിതാശ്വാസ നിധിക്ക് എംഎ യൂസഫലിയും ബി ആർ ഷെട്ടിയും സണ്ണി വർക്കിയും മാത്രം സംഭാവന നൽകി കഴിഞ്ഞപ്പോൾ 20 കോടിയായി; എമിറൈറ്റ്സ് അടക്കം ദുബായ് കേന്ദ്രീകരിച്ചുള്ള ആഗോള ഭീമന്മാരെല്ലാം കൈയും മെയ്യും മറന്ന് സംഭാവന നൽകും; കേരളത്തിന് വേണ്ടി യുഎഇ സർക്കാർ ശേഖരിക്കുന്ന തുക 500 കോടി കവിഞ്ഞേക്കും; അറബ് രാഷ്ട്രങ്ങളുടെ ഈ സ്നേഹത്തിന് നമ്മൾ എങ്ങനെ നന്ദി പറഞ്ഞ് തീർക്കും ?
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാൻ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയിൽ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാൻ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രവാസി മലയാളി യുവാവ്
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
വിദേശത്ത് താമസിക്കുന്ന സമ്പന്നരായ മക്കൾ വലിയ വീടുകൾ നിർമ്മിച്ച് സുരക്ഷ ഉറപ്പു വരുത്താൻ കൂറ്റൻ മതിലുകളും കോൺക്രീറ്റിന് കേട് വരാതിരിക്കാൻ ഇരുമ്പഴികളിൽ തീർത്ത റൂഫ് ടോപ്പുകൾ നിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കി; ടെറസ്സിൽ കയറി നിന്നാലും രക്ഷാപ്രവർത്തകരെ സാന്നിധ്യം അറിയിക്കാൻ സാധിക്കാതെ വൃദ്ധരായ മാതാപിതാക്കൾ; ചെറുവള്ളങ്ങൾ ഒഴുകി പോവുകയും ബോട്ടുകൾ മതിലിൽ ഇടിച്ച് തകരുകയും ചെയ്യുന്നതോടെ എയർലിഫ്റ്റിംഗും നടക്കാതെയായി; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അസാധ്യമാകുന്നത് ഇങ്ങനെ
ഇത്തരത്തിലുള്ള തോന്ന്യാസം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് എം.എ.യൂസഫലി; ഒമാനിൽ ലുലു ഗ്രൂപ്പിൽ ജോലി നോക്കുന്ന മലയാളി യുവാവ് സോഷ്യൽ മീഡിയയിൽ ഇട്ട കമന്റ് പൂർണമായി തള്ളിക്കളയുന്നു; ഉടനടി യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി യൂസഫലിയുടെ നടപടി; 'ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ കുറച്ചു കോണ്ടം കൂടി ആയാലോ' എന്ന കമന്റിന് ഖേദം പ്രകടിപ്പിച്ചിട്ടും രാഹുൽ സിപിക്ക് പണിയായത് സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതിഷേധം
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം