Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാംഗ്ലൂർ ഡെയ്‌സും കോപ്പിയടി വിവാദത്തിൽ; ചിത്രത്തിലെ ഗാനത്തിനെതിരെ പോപ്പ് ഗായകൻ ബ്രയാൻ ആഡംസ് നിയമനടപടിക്ക്

ബാംഗ്ലൂർ ഡെയ്‌സും കോപ്പിയടി വിവാദത്തിൽ; ചിത്രത്തിലെ ഗാനത്തിനെതിരെ പോപ്പ് ഗായകൻ ബ്രയാൻ ആഡംസ് നിയമനടപടിക്ക്

ലയാള സിനിമയിലെ ഹിറ്റുകളിലൊന്നായ ദൃശ്യത്തിനെതിരെയുള്ള കോപ്പിയടി വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ മറ്റൊരു ഹിറ്റ് സിനിമയായ ബാംഗ്ലൂർ ഡേയ്‌സും വിവാദത്തിലേക്ക്. ബാംഗ്ലൂർ ഡേയ്‌സിനെതിരെ പ്രശസ്ത പോപ്പ് ഗായകൻ ബ്രയാൻ ആഡംസ് നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്.

ബാംഗ്ലൂർ ഡേയ്‌സിലെ കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണ് ബാംഗ്ലൂർ എന്ന ഗാനം ബ്രയാൻ ആഡംസിന്റെ സമ്മർ ഓഫ് 69 എന്ന ഗാനത്തിന്റെ ട്യൂൺ മോഷ്ടിച്ചു എന്നാരോപിച്ചാണ് പോപ്പ് താരംനിയമനടപടിക്ക് ഒരുങ്ങുന്നത്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. നിയമനടപടിആലോചിക്കുന്നതായി ബ്രയാൻ ആഡംസിന്റെ വാൻകൂവറിലെ ഓഫീസ്അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ബ്രയാൻ ആഡംസിന്റെ ഓഫീസ് നിയമനടപടി ആലോചിക്കുന്നതായി സ്ഥിരികരിച്ചത്.പകർപ്പവകാശ ലംഘനത്തിനാണ് താരം ബ്രയാൻ ആഡംസ് കേസ് നൽകാൻ ആലോചിക്കുന്നത്.

1984 ൽ റെക്കോർഡ് ചെയ് ഗാനമാണ് ബ്രയൻ ആഡംസിന്റെ സമ്മർ ഓഫ് 69. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനത്തിന്റെ രചനയും സംഗീതവും ബ്രയൻ ആഡംസ് തന്നെയാണ്. എ ആൻഡ് എം റെക്കോർഡ്‌സിന്റെ ബാനറിൽ 1985ൽ പുറത്തിറങ്ങിയ ആഡംസിന്റെ നാലാമത്തെ സിംഗിൾ ആൽബമായ 'റെക് ലസി'ലാണ് ഈ ഗാനം ഉൾപ്പെട്ടത്. ആഡംസിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണിത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP