Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രജനീകാന്തിനെതിരെ മാനനഷ്ടക്കേസുമായി യാഥാർത്ഥ കാലായുടെ മകൻ രംഗത്ത്; തന്റെ പിതാവിന്റെയും നാടാർ സമൂഹത്തിന്റെയും പ്രതിച്ഛായ തകർക്കാനാണ് ചിത്രം തയ്യാറാക്കിയെതെന്ന് ആരോപണം; രജനി മാപ്പ് പറഞ്ഞില്ലെങ്കിൽ 101 കോടി നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യം

രജനീകാന്തിനെതിരെ മാനനഷ്ടക്കേസുമായി യാഥാർത്ഥ കാലായുടെ മകൻ രംഗത്ത്; തന്റെ പിതാവിന്റെയും നാടാർ സമൂഹത്തിന്റെയും പ്രതിച്ഛായ തകർക്കാനാണ് ചിത്രം തയ്യാറാക്കിയെതെന്ന് ആരോപണം; രജനി മാപ്പ് പറഞ്ഞില്ലെങ്കിൽ 101 കോടി നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യം

മിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം കാല റിലീസിന് തയ്യാറെടുക്കെ സിനിമയ്ക്കെതിരേ അപകീർത്തിക്കേസുമായി യഥാർത്ഥ കാലായുടെ മകൻ രംഗത്ത്.ധാരാവിയുടെ ഗോഡ്ഫാദർ' എന്നറിയപ്പെടുന്ന തിരവിയം നാടാർ എന്നയാളുടെ മകനായ ജവഹർ നാടാർ ആണ് രജനിക്കെതിരെ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

കാലയിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം എസ് തിരവിയം നാടർ എന്ന തന്റെ പിതാവിന്റെതാണെന്നും, ചിത്രത്തിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് മാധ്യമ പ്രവർത്തകനായ ജവഹർ നാടാർ നിയമനടപടിക്ക് ഒരുങ്ങുന്നത്. വിഷയത്തിൽ രജനികാന്ത് 36 മണിക്കൂറിനകം മാപ്പുപറയണമെന്നും, ഇല്ലെങ്കിൽ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്നുമാണ് അറിയിപ്പ്.ഇദ്ദേഹം കാലാ സേത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ പിതാവിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ജവഹർ ആരോപിച്ചു. തന്റെ പിതാവിന്റേയും നാടാർ സമുദായത്തിന്റേയും പ്രതിച്ഛായ തകർക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

കബാലിക്കു ശേഷം പാ രഞ്ജിത്തും-രജനികാന്തും ഒന്നിക്കുന്ന ചിത്രമായ കാല റിലീസിന് ഒരുങ്ങുകയാണ്. വൻ മുതൽ മുടക്കിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ആണ്. കാവേരി വിഷയത്തിൽ രജനികാന്ത് പറഞ്ഞ അഭിപ്രായത്തിന്റെ പേരിൽ കർണ്ണാടകയിൽ ചിത്രം നിരോധിക്കും എന്ന ഭീഷണി നിലവിലുണ്ട്. രജനികാന്ത് മാപ്പു പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് കർണ്ണാടക ഫിലിം ചേംബർ പറഞ്ഞത്.

101 കോടി രൂപയാണ് മാനനഷ്ടമായി അദ്ദേഹം ആവശ്യപ്പെട്ടത്. 'പണത്തിന് വേണ്ടിയല്ല കേസ് കൊടുത്തത്. പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കിൽ അത് ഞങ്ങൾക്ക് സന്തോഷമെ ഉള്ളു. ഇതേസമയം മോശമായ രീതിയിലാണെങ്കിൽ ഇവർ മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണം' ജവഹർ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പഞ്ചസാര വ്യാപാരിയായിരുന്നു ജവഹർ നാടാരുടെ പിതാവ് തിരവിയം നാടാർ. 1957-ൽ മുംബൈയിൽ നിന്ന് ധാരാവിയിലേക്ക് താമസം മാറി. ഗുഡ് വാല സേത്ത്, കാലാ സേത്ത് എന്നീ പേരുകളിലായിരുന്നു തിരവിയം നാടാർ അറിയപ്പെട്ടിരുന്നത്. യാതൊരു വിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും തന്റെ പിതാവ് ഉൾപ്പെട്ടിരുന്നില്ലെന്ന് ജവഹർനാടാർ നോട്ടീസിൽ പറയുന്നു. എന്നാൽ കാലാ സിനിമ തിരവിയം നാടാരെക്കുറിച്ചുള്ള സിനിമയല്ലെന്നാണ് ചിത്രത്തിന്റ അണിയറ പ്രവർത്തകരുടെ മറുപടി.

നേരത്തെ അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തിൽ നിന്നും പ്രചോദം ഉൾക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ ചൊല്ലിയുള്ള ഹർജി എന്നാൽ മദ്രാസ് ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാവേരി വിഷയത്തെ ചൊല്ലിയായിരുന്നു രജനിക്കെതിരെ കർണാടക രംഗത്തെത്തിയതും. ചിത്രം കർണാടകയിൽ റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP