Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിറകൊടിഞ്ഞ കിനാവുകളിൽ ഇരട്ടവേഷ ചെയ്യാൻ കുഞ്ചാക്കോ ബോബൻ; തയ്യൽകാരനായും ഗൾഫുകാരനുമായി നടൻ എത്തും

ചിറകൊടിഞ്ഞ കിനാവുകളിൽ ഇരട്ടവേഷ ചെയ്യാൻ കുഞ്ചാക്കോ ബോബൻ; തയ്യൽകാരനായും ഗൾഫുകാരനുമായി നടൻ എത്തും

യ്യൽക്കാരന്റെയും സുമതിയുടെ പ്രണയകഥ പറയുന്ന ചിറകൊടിഞ്ഞ കിനാവുകളിൽ നായകൻ കുഞ്ചാക്കോ ബോബൻ ഇരട്ടവേഷത്തിലെത്തും. പുത്തൻ മേക്കോവറിലാണ് ഇരട്ട വേഷം കുഞ്ചാക്കോ ചെയ്യുന്നത്. ചിത്രത്തിൽ നായകനേയും വില്ലനേയും അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. വിറകുവെട്ടുകാരന്റെ മകൾ സുമതിയെ പ്രണയിക്കുന്ന തയ്യൽക്കാരനും വിവാഹം കഴിക്കാനെത്തുന്ന ഗൾഫുകാരനായ വില്ലനായും അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ചിത്രത്തിൽ പേരുള്ള കഥാപാത്രം റീമ മാത്രമാണ്. റീമയുടെ സുമതിയെന്ന കഥാപാത്രം ഒഴികെ മറ്റെല്ലാവരും ഗൾഫുകാരൻ, തയ്യൽക്കാരൻ, ഗൾഫുകാരൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളിലൊതുങ്ങും.

അഴകിയ രാവണനിൽ അംബുജാക്ഷൻ പറഞ്ഞ കഥയാണ് ചിറകൊടിഞ്ഞ കിനാവുകൾ. അഴകിയ രാവണൻ എന്ന കമൽ ചിത്രത്തിലെ കഥാപാത്രമായ നോവലിസ്റ്റ് എൻ പി അംബുജാക്ഷനും ചിത്രത്തിലുണ്ട്. ശ്രീനിവാസനും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സന്തോഷ് വിശ്വനാഥനാണ്. റീമാ കല്ലിങ്ങലാണ് നായിക.

സന്തോഷ് വിശ്വനാഥനാണ് ചിത്രം ഒരുക്കുന്നത്. മേക്കപ്പിൽ ഇതുവരെ പുതുമകൾ പരീക്ഷിക്കാത്ത കുഞ്ചാക്കോ ബോബനെ വിസ്മയകരമായ രൂപഭാവങ്ങളിൽ ഈ ചിത്രത്തിൽ കാണാം. ഇന്നസെൻര് മനോജ് കെ ജയൻ, ലാലു അലക്‌സ്, മാമുക്കോയ, ജോയ് മാത്യു, സൗജു കുറുപ്പ്, ഗ്രിഗറി, സുമിൽ സുഗത, സൃന്ദ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങൾ .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP