Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാക്കൾ വെള്ളിത്തിരയിലേക്ക്; കുഞ്ചാക്കോയും റിമയും ആദ്യമായി ഒരുമിക്കും

അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാക്കൾ വെള്ളിത്തിരയിലേക്ക്; കുഞ്ചാക്കോയും റിമയും ആദ്യമായി ഒരുമിക്കും

അംബുജാക്ഷന്റെ 'ചിറകൊടിഞ്ഞ കിനാവുകൾ' ഓർമയുണ്ടോ എന്ന് ചോദിച്ചാൽ പെട്ടെന്ന് ആരും ഓർത്തുവെന്ന് വരില്ല. എന്നാൽ 1996 ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അഴകിയ രാവണൻ' എന്ന ചിത്രത്തിൽ ശ്രീനിവാസൻ മികവുറ്റതാക്കിയ കഥാപാത്രം അംബുജാക്ഷനെ ആരും മറന്നുകാണാൻ ഇടയില്ല. നിർമ്മാതാവായ ശങ്കർ ദാസിനോട് (മമ്മൂട്ടി) സിനിമയുടെ കഥ പറഞ്ഞ സിനിമയുടെ പേരാണ് ചിറകൊടിഞ്ഞ കിനാവുകൾ.

17 വർഷത്തിന് ശേഷം അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാക്കൾ വെള്ളിത്തിരയിലെത്തുകയാണ്. നവാഗതനായ സന്തോഷ് പരമേശ്വരാണ് അംബുജാക്ഷന്റെ കഥ സിനിമയാക്കുന്നത്. പക്ഷെ ശ്രീനിവാസൻ പറഞ്ഞ കഥ തന്നെയാണോ സിനിമ എന്നറിയില്ല. സിനിമയുടെ പേര് 'ചിറകൊടിഞ്ഞ കിനാവുകൾ' എന്നാണ്. ശ്രീനിവാസൻ ചിത്രത്തിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്.

ചിത്രത്തിൽ റിമ കല്ലിങ്കലും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇരുവരും പ്രധാന കഥാപാത്രങ്ങളായിട്ടാവും സന്തോഷ് വിശ്വനാഥൻ ചിത്രത്തിൽ അഭിനയിക്കുക.ഒരു കൊമേഴ്‌സ്യൽ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്ത് ഒരുക്കുന്നതികച്ചും വ്യത്യസ്തമായ റൊമാന്റിക് കോമഡിയായിരിക്കും ചിറകൊടിഞ്ഞ കിനാവുകൾ എന്ന് സംവിധായകൻ പറഞ്ഞു. കൊച്ചിയിലും തൊടുപുഴയിലുമായിചിത്രീകരിക്കുന്ന സിനിമ നവംബറിൽ പ്രദർശനത്തിനെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP