Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെന്നിഫർ ലോറൻസും റിഹാനയും ഉൾപ്പെടെ അനേകം താരങ്ങളുടെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടു; ഏതു നിമിഷവും പുറത്താക്കുമെന്ന് ഭയന്ന് ഹോളിവുഡ് താരങ്ങൾ

ജെന്നിഫർ ലോറൻസും റിഹാനയും ഉൾപ്പെടെ അനേകം താരങ്ങളുടെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടു; ഏതു നിമിഷവും പുറത്താക്കുമെന്ന് ഭയന്ന് ഹോളിവുഡ് താരങ്ങൾ

ന്യൂയോർക്ക്: ജെന്നിഫർ ലോറൻസിനെയും റിഹാനയെയും പോലുള്ള ഹോളിവുഡ് താരങ്ങളുടെയും ഗായികമാരുടെയും അനേകം നഗ്ന ചിത്രങ്ങൾ ഹാക്ക് ചെയ്തതായി ഹാക്കർമാർ അവകാശപ്പെട്ടു. നഗ്നചിത്രങ്ങൾക്ക് പുറമെ, ശരീര സൗന്ദര്യം വെളിപ്പെടുത്തുന്ന അനേകം സെൽഫികളും ഹാക്ക് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് മെസ്സേജ് ബോർഡായ 4ചാനിലാണ് ചിത്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടിട്ടുള്ളത്.

ഹാക്ക് ചെയ്യപ്പെട്ട ചിത്രങ്ങൾ ജെന്നിഫർ ലോറൻസിന്റേതുതന്നെയാണെന്ന് താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹാക്ക് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും വക്താക്കൾ അറിയിച്ചു. എന്നാൽ, ഹാക്ക് ചെയ്യപ്പെട്ട ചിത്രങ്ങൾ യഥാർഥമല്ലെന്ന് മറ്റൊരു ഹോളിവുഡ് താരം അരിയാന ഗ്രൻഡെയുടെ വക്താക്കൾ വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചമുതൽക്കാണ് ജെന്നിഫർ ലോറൻസിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെയും മറ്റും വാർത്തകൾ സൃഷ്ടിക്കാൻ തുടങ്ങിയത്. ഇതുപോലെ 101 സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. കാൻഡിസ് സ്വാൻപോൽ, കാറ്റ് ഡീലി, ഹിലാരി ഡഫ്, കെയ്റ്റ് അപ്ടൺ, കെല്ലി ബ്രൂക്ക്, കിം കർദാഷിയാൻ, മിഷേൽ കീഗൻ, സെലീന ഗോമസ്, റിഹാന, വനേസ ഹഡ്‌ഗെൻസ് തുടങ്ങിയ സെലിബ്രിറ്റികൾ ഹാക്കർമാരുടെ പട്ടികയിലുണ്ട്. അമേരിക്കൻ ഫുട്‌ബോൾ താരം ഹോപ് സോളോയുടെ ചിത്രങ്ങളും കൈവശമുണ്ടെന്നാണ് ഹാക്കർമാർ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പം എടുത്ത ചിത്രങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് നടി മേരി എലിസബത്ത് വിൻസ്റ്റെഡ് പറഞ്ഞു. തന്റെ സ്വകാര്യതയെ ഹനിക്കരുതെന്ന് പറഞ്ഞ അവർ, മറ്റുള്ളവരുടെയും സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് അഭ്യർഥിച്ചു. ചിത്രങ്ങൾ പലതും യഥാർഥമല്ലെന്ന് അവകാശപ്പെടുമ്പോഴും, ഹാക്ക് ചെയ്യപ്പെട്ടവ പുറത്തുവിടുമെന്ന ആശങ്ക മിക്കവാറും എല്ലാവരും ട്വിറ്ററിലൂടെയും മറ്റും പങ്കുവച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP