Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപിക കന്യകയെന്ന് അർജുൻ കപൂറിനോട്‌ പറഞ്ഞത് പുലിവാലായി; അശ്ലീലമെന്ന് പറഞ്ഞ് സെൻസർ ബോർഡിന്റെ വിലക്ക്

ദീപിക കന്യകയെന്ന് അർജുൻ കപൂറിനോട്‌ പറഞ്ഞത് പുലിവാലായി; അശ്ലീലമെന്ന് പറഞ്ഞ് സെൻസർ ബോർഡിന്റെ വിലക്ക്

താൻ കന്യകയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പറഞ്ഞത് ഇത്രയധികം പുലിവാലാകുമെന്ന് ആരും വിചാരിച്ച് കാണില്ല. പുതിയ സിനിമയായ ഫൈൻഡിങ് ഫാനിയിൽ ആണ് ദീപിക അർജുനോട് 'ഐ ആം എ വിർജിൻ'. എന്ന് പറഞ്ഞത്. ഇത് കേട്ട സെൻസർ ബോഡാകട്ടെ ഇത് സമ്മതിച്ച് തരില്ലെന്ന വാശിയിലാണ്.

ഈ ഡയലോഗ് സിനിമയിൽ അനുവദിക്കാനാകില്ലെന്നാണ് സെൻസർ ബോർഡിന്റെ കടുത്ത നിലപാട്. കന്യകയെന്ന് പറയുന്നത് അശ്ലീലമാണെന്നാണ് സെൻസർ ബോർഡ് പറയുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കന്യകയാണെന്ന ഡയലോഗ് സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

അതേസമയം കന്യകയെന്ന വാക്ക് നേരത്തെയും ബോളിവുഡ് ചിത്രങ്ങളിൽപ്രയോഗിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹോമി അഡജാനി ചൂണ്ടിക്കാട്ടുന്നു. ഷാരൂഖ് ചിത്രമായ ദിൽസെ, ടു സ്‌റ്റേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ കന്യക പരാമർശമുണ്ടെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP