Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധനുഷ് ചിത്രം മാരിയുടെ റിലീസ് മാറ്റിയത് ചിമ്പുവിനെ രക്ഷിക്കാനോ? നീണ്ട കാത്തിരിപ്പിന് ശേഷം ഇറങ്ങുന്ന ചിമ്പു ചിത്രം വാലുവിന് രക്ഷകനായി ധനുഷ്

ധനുഷ് ചിത്രം മാരിയുടെ റിലീസ് മാറ്റിയത് ചിമ്പുവിനെ രക്ഷിക്കാനോ? നീണ്ട കാത്തിരിപ്പിന് ശേഷം ഇറങ്ങുന്ന ചിമ്പു ചിത്രം വാലുവിന് രക്ഷകനായി ധനുഷ്

ചിമ്പുവിന് ഇപ്പോൾ ജീവിതത്തിലായാലും സിനിമ മേഖലയിലായാലും മോശം സമയമാണ്. വ്യക്തിപരമായി രണ്ട് പ്രണയങ്ങൾ തകർന്ന പ്രയാസവും ചിത്രീകരണം പൂർത്തിയായ ഇത് നമ്മ ആള്, വാലു തുടങ്ങിയ ചിത്രങ്ങൾ റിലീസിങ് തടസ്സങ്ങൾ നേരിട്ടതുമെല്ലാം ചിമ്പുവിനെ വലയ്ക്കുന്ന പ്രശ്‌നങ്ങളാണ്. കൂടാതെ ഇതിന് മുമ്പ് ഇറങ്ങിയ ചിത്രങ്ങൾ വിജയം കാണാത്തതും ചിമ്പുവിന്റെ കരിയറിനെ ബാധിച്ചുവെന്നുവേണം പറയാൻ..

എന്നാൽ കഷ്ടകാലം അനുഭവിക്കുന്ന ചിമ്പുവിന് ചെറിയൊരു ആശ്വാസവുമായി ധനുഷ് എത്തിയെന്നാണ് ഇപ്പോൾ തമിഴകത്ത് നിന്നും കേൾക്കുന്ന വിവരം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷിന്റെ മാരി റിലീസ് ചെയ്യുന്ന ജൂലൈ 17 ാം തിയ്യതി തന്നെയാണ്, ചിമ്പുവിന്റെ വാലുവും റിലീസ് ചെയ്യുന്നത്. ഏറെ നാളത്തെ റിലീസിങ് പ്രശ്‌നങ്ങളെല്ലാം തീർത്ത് എത്തുന്ന വാലുവിന് തന്റെ ചിത്രം പ്രശ്‌നമാകുമോ എന്ന് കണ്ട് ധനുഷ് മാരിയുടെ റിലീസിങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചെന്നാണ് റി്‌പ്പോർട്ട്.

വാലു പരാജയപ്പെട്ടാൽ അതു ചിമ്പുവിന്റെ കരിയറിനെ കാര്യമായി ബാധിക്കുമെന്ന് മനസിലാക്കി സുഹൃത്ത് കൂടിയായി ധനുഷ് നടത്തിയ ഇടപെടൽ ചിമ്പുവിനെ സഹായിക്കുമോയെന്നാണ് ഇപ്പോൾ തമിഴകം കാത്തിരിക്കുന്നത്. ഹൻസികയുമായി ബന്ധം പിരിഞ്ഞത് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്. പ്രണയവും കരിയറും നഷ്ടമായിരിക്കുന്ന സമയത്ത് വാലുവിന്റെ വിജയം ചിമ്പുവിന് അനിവാര്യമാണ്. അതാണ് ധനുഷ് ഇങ്ങനെ ഒരു സഹായത്തിന് മുതിർന്നതെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP