Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൈബോസിലെ വിജയം ആവർത്തിക്കാൻ ദിലീപും മംമ്തയും; ചേട്ടൻ റാഫിയുടെ കഥയിൽ ഷാഫി ഒരുക്കുക മുഴുനീള കോമഡി ചിത്രം

മൈബോസിലെ വിജയം ആവർത്തിക്കാൻ ദിലീപും മംമ്തയും; ചേട്ടൻ റാഫിയുടെ കഥയിൽ ഷാഫി ഒരുക്കുക മുഴുനീള കോമഡി ചിത്രം

ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപും മംമ്തയും ഒന്നിക്കുന്നു. പാസഞ്ചർ, അരികെ, ബിഗ് ബോസ്, എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപും മംമ്തയും ഒന്നിക്കുന്ന ചിത്രം രജപുത്ര രഞ്ജിത്താണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തിരക്കഥ: റാഫി. ഛായാഗ്രഹണം: ശ്യം ദത്ത്. സംഗീതം: ഗോപിസുന്ദർ.

ദിലീപും മംമ്‌യും ഒന്നിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് ഷാഫിയുടെ ചേട്ടൻ റാഫിയാണ്. റാഫി പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. റിങ്മാസ്റ്റർ എന്ന ചിത്രത്തിലും റാഫി അഭിനയിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നതും. മുഴുനീള കോമഡി ചിത്രം തന്നെയാണിത്. ഏറെക്കാലത്തിനു ശേഷമാണ് ദിലീപും ഷാഫിയും ഒന്നിക്കുന്നത്. ഇവർ ഒന്നിച്ച കല്യാണ രാമൻ വൻ ഹിറ്റായിരുന്നു.

ദിലീപ് അജു വർഗീസ് കോമഡി കൂട്ടുകെട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിങ്മാസ്റ്ററിലും ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം മംമ്ത അഭിനയിക്കുന്ന ചിത്രമാണിത്. ടു ലവ് വിത്ത് നൂറയായിരുന്നു മംമ്ത നായികയായ അവസാന ചിത്രം. സൂപ്പർ ഹിറ്റായ മൈബോസിലാണ് ദിലീപുമൊത്ത് മമ്്ത അവസാനം ഒരുമിച്ച് അഭിനയിച്ചത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിൽ എത്തിയ 101 വെഡിങ്ങിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ഷാഫിയുടെ 101 വെഡിങ്ങ് പക്ഷേ തിയെറ്ററിൽ പരാജയപ്പെട്ടു. ഇതോടെയാണ് ജനപ്രിയനായകനുമൊന്നിച്ച് സിനിമ ചെയ്യാൻ ഷാഫി തീരുമാനിച്ചത്. അർബുദ രോഗബാധയെ തുടർന്ന് സിനിമയിൽ നിന്ന് അകന്നു നിന്ന മമ്തയ്ക്ക് മികച്ച ഒരു തിരിച്ചുവരവിനുള്ള അവസരം കൂടിയാണ് ദിലീപിനൊപ്പമുള്ള സിനിമ.

ദിലീപിനെ നായകനാക്കി ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP