Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂർത്തിയാക്കുന്നത്‌1000 ആഴ്‌ച്ചകൾ; പുതു ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ദിൽവാലെ ദുൽഹാനിയയ്ക്ക് പുതിയ ട്രെയിലറുമായി യാഷ് രാജ് ഫിലിംസ്

പൂർത്തിയാക്കുന്നത്‌1000 ആഴ്‌ച്ചകൾ; പുതു ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ദിൽവാലെ ദുൽഹാനിയയ്ക്ക് പുതിയ ട്രെയിലറുമായി യാഷ് രാജ് ഫിലിംസ്

ന്ത്യൻ സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രവും ബോളിവുഡിലെ അനശ്വര പ്രണയചിത്രവുമായ ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ വീണ്ടുംചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് 1000 ആഴ്‌ച്ചകൾ പിന്നിട്ടുകൊണ്ടാണ് സിനിമ ചരിത്രത്തിൽ പുതിയ കുതിപ്പ് നടത്തുന്നത്.  

ആയിരാമത്തെ വാരം അടുത്തമാസം 12ന് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് യാഷ്‌രാജ് ഫിലിംസ് ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്. . ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖും കജോളും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം വാരം തുടർച്ചയായി പ്രദർശിപ്പിക്കുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. 1995 ഒക്ടോബർ 20ന് റിലീസ് ചെയ്ത ചിത്രം മുംബൈയിലെ മറാത്താ മന്ദിർ തിയറ്ററിൽ ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്.

ചിത്രം ആയിരം ആഴ്‌ച്ച പിന്നിടുന്നതിനോടനുബന്ധിച്ച് വൻ ആഘോഷപരിപാടി സംഘടിപ്പിക്കാനും യഷ്‌രാജ് ഫിലിംസ് തീരുമാനിച്ചിട്ടുണ്ട്.ബോളിവുഡ് റൊമാൻസ് ചിത്രങ്ങളുടെ ബൈബിൾ എന്ന വിശേഷണമുള്ള ദിൽവാലേ ദുൽഹാനിയ ലേ ജായേഗേയുടെ 1000 ആഴ്‌ച്ചകൾ പൂർത്തിയാക്കിയശേഷം പിൻവലിക്കുന്നുവെന്ന് തിയേറ്റർ അധികൃതർ നേരത്തെ വ്യക്തമാക്കിയിരിക്കുന്നങ്കെിലും പിന്നീട് ഈ വാർത്ത നിരസിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP