Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ ചാലിച്ച് ദിൽപാലെ ദുൽഹനിയ ലേ ജായേംഗയുടെ ജൈത്രയാത്ര; ആയിരം ആഴ്‌ച്ചകൾ പിന്നിട്ടിട്ടും തിരക്കൊഴിയുന്നില്ല

പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ ചാലിച്ച് ദിൽപാലെ ദുൽഹനിയ ലേ ജായേംഗയുടെ ജൈത്രയാത്ര; ആയിരം ആഴ്‌ച്ചകൾ പിന്നിട്ടിട്ടും തിരക്കൊഴിയുന്നില്ല

പ്രണയത്തിന്റെ സുന്ദരമായ നിമഷങ്ങൾ സമ്മാനിച്ച ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ പ്രദർശനത്തിനെത്തിയിട്ട് ആയിരം ആഴ്ചകൾ പിന്നിട്ടു. വർഷങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പല തിയറ്ററുകളിലും ഇന്നും ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്.ചിത്രം മുംബൈയിലെ മറാത്താ മന്ദിറിൽ പ്രദർശനം തുടങ്ങിയിട്ട് ഇന്നലെ ആയിരം ആഴ്ചകൾ പൂർത്തിയാക്കുമ്പോഴും ഹൗസ് ഫുളായാണ് പ്രദർശനം നടത്തിയത്.  1995 ഒക്‌ടോബർ 20 മുതലാണ് ചിത്രം മറാത്ത മന്ദിറിൽ പ്രദർശനം തുടങ്ങിയത്. ആയിരം ആഴ്ചകൾ പിന്നിടുമ്പോഴും ചിത്രം കാണുന്നതിന് മറാത്താ മന്ദിറിലെ തിരക്കിന് കുറവില്ല.

മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള മറാത്ത മന്ദിറിൽ ദിവസേന രാവിലെ 11.30നാണ് ചിത്രത്തിന്റെ പ്രദർശനം. ഞായറാഴ്ചകളിൽ
ഇപ്പോഴൂഗ ഹൗസ്ഫുള്ളായാണ് ചിത്രത്തിന്റെ പ്രദർശനം. തുടർച്ചയായി ആയിരം ആഴ്ച പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം എന്ന റെക്കോർഡോടെ യാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ പ്രദർശനം തുടരുന്നത്. എത്ര തവണ കണ്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും ചിത്രം കാണാനെത്തുന്നവരാണ് ഭൂരിപക്ഷം പേരും.

ആയിരം ആഴ്ചകൾ പിന്നിടുന്നതിന്റെ ഭാഗമായി മറാത്ത മന്ദിറിൽ നിന്ന് ചിത്രം പിൻവലിക്കാൻ തീയറ്റർ ഉടമകൾ ആലോചിച്ചിരുന്നു.എന്നാൽ പ്രക്ഷക സമ്മർദ്ദത്തെ തുടർന്ന് ചിത്രം പിൻവലിക്കേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ തീയറ്ററുകളിലെ ബാൽക്കണി നിരക്ക് 500 രൂപ ആയിട്ടും മറാത്ത മന്ദിറിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ ബാൽക്കണി ടിക്കറ്റിന് 20 രൂപ മാത്രമാണ് നിരക്ക്.
താഴ്ന്ന ക്ലാസുകൾക്ക് 17 രൂപയും 15 രൂപയുമാണ് നിരക്ക്. എത്ര വർഷം പ്രദർശിപ്പിച്ചാലും ഇതേ നിരക്കിൽ ചിത്രം പ്രദർശിപ്പിക്കാനാണ് മറാത്ത മന്ദിർ അധികൃതരുടെ തീരുമാനം.

ഷാരൂഖ് കാജൽ പ്രണയ ജോടികൾ നായികാനായകന്മാരായ ചിത്രം ആദിത്യാ ചോപ്രയാണ് സംവിധാനം ചെയ്തത്.ഷാരൂഖ് ഖാനും കാജോളും പ്രണയ ജോഡികളായ ചിത്രം നിരവധി ബഹുമതികളും നേടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന ബഹുമതിയാണ് അതിൽ പ്രധാനം. 2001 വരെ ഷോലെയ്ക്കായിരുന്നു ആ ബഹുമതിയെങ്കിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയുടെ വരവോടെ അത് മാറിമറിയുകയായിരുന്നു.

ആയിരം ആഴ്ചകൾ തികയുന്ന ദിവസം കേമമായി ആഘോഷിക്കാൻ തന്നെയാണ്? നിർമ്മാതാക്കളുടെ തീരുമാനം. നായികാനായകന്മാരായ ഷാറൂഖും കാജോളും ചിത്രീകരണാനുഭവങ്ങൾ പങ്കു വെക്കും. ആയിരം വാരം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയിലർ ദിവസങ്ങൾക്ക് മുമ്പെ ഇറങ്ങിയിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP