Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബോളിവുഡ് 'ദൃശ്യ'ത്തിന്റെ ആദ്യ ലുക്ക് പുറത്ത്; അജയ് ദേവ്ഗണിന്റെ 'ജോർജുകുട്ടി' ജൂലൈ 31ന് പ്രേക്ഷകരിലേക്ക്

ബോളിവുഡ് 'ദൃശ്യ'ത്തിന്റെ ആദ്യ ലുക്ക് പുറത്ത്; അജയ് ദേവ്ഗണിന്റെ 'ജോർജുകുട്ടി' ജൂലൈ 31ന് പ്രേക്ഷകരിലേക്ക്

മുംബൈ: മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. നായകൻ അജയ് ദേവ്ഗണും നായിക ശ്രിയ ശരണും കുട്ടികളും ഭയത്തോടെ നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിൽ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ബോളിവുഡ് പതിപ്പും ആ പേരിലാണ്. നിശികാന്ത് കാമത്ത് ആണ് സംവിധായകൻ.

മലയാളത്തിൽ ആശാ ശരത്ത് അഭിനയിച്ച പൊലീസ് കമ്മീഷണറുടെ വേഷത്തിൽ ഹിന്ദിയിൽ അഭിനയിക്കുന്നത് തബുവാണ്. ഗോവയിലാണ് ഹിന്ദി ദൃശ്യത്തിന്റെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്തത്. ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകൾ വൻ വിജയമായിരുന്നു. തമിഴിൽ കമൽ ഹാസനാണ് നായകൻ. 'പാപനാശം' എന്നു പേരിട്ട ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP