Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാർലിക്ക് ജപ്പാനിലും വമ്പൻ സ്വീകരണം; ജപ്പാൻകാർ ദുൽഖർ ചിത്രത്തെ പ്രശംസിക്കുന്ന വീഡിയോ കാണാം

ചാർലിക്ക് ജപ്പാനിലും വമ്പൻ സ്വീകരണം; ജപ്പാൻകാർ ദുൽഖർ ചിത്രത്തെ പ്രശംസിക്കുന്ന വീഡിയോ കാണാം

കേരളക്കരയിൽ മികച്ച നേട്ടം കൈവരിച്ച് ദുൽഖർ ചിത്രം ചാർലിക്ക് ജപ്പാനിലും നിറഞ്ഞ കൈയടി. ദുൽഖർ സൽമാന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചാർലിയ വാതോരാതെ ജപ്പാൻകാർ പ്രശംസിക്കുന്ന വിഡീയോ ആണ് ഇപ്പോൾ ചർച്ചയാവുന്നത്.

ഹോ എന്ത് മനോഹരമായ സിനിമയാണിത്...എന്റെ ശരീരം മുഴുവൻ ശുദ്ധ വായു കയറിയത് പോലെ ഒരു ഫീലിംഗാണ് ഇപ്പോൾ.. എനിക്ക് അതുപോലെ ഒരു ജീവിതം ജീവിച്ച് തീർക്കാൻ തോന്നുന്നു.. ചാർലി സിനിമയെക്കുറിച്ച് ജപ്പാൻ പ്രേക്ഷകർ പറയുന്ന വാക്കുകളാണിവ. ഇക്കഴിഞ്ഞ മെയ് 15 നും 29 നുമാണ് ചാർലി ജപ്പാനിൽ പ്രദർശിപ്പിച്ചത്. കിനേക്ക ഒമോരി തീയറ്ററിൽ ഈ രണ്ടുദിവസവും വൈകിട്ട് അഞ്ചിനായിരുന്നു ഷോ. മലയാള സിനിമകൾ ധാരാളമായി ഇവിടെയെത്തണമെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരം അഭിപ്രായപ്പെട്ടത്.

മുമ്പ് മലയാളത്തിലെ ആക്ഷൻ ഹീറോ ബിജു അടക്കം പത്തോളം സിനിമകൾ ജപ്പാനിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ജാപ്പനീസ് സബ്ടൈറ്റിലോടെ മലയാളം സിനിമ റീലീസ് ചെയ്യുന്നത് ഇതാദ്യമാണ്.പുറത്തിറങ്ങി നൂറ് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ചിത്രം ജപ്പാനിൽ പ്രദർശനത്തിനെത്തിയത്.

ഇന്ത്യൻ സിനിമാ വിതരണ കമ്പനിയായ സെല്ലുലോയ്ഡ് ജപ്പാനും ജാപ്പനീസ് സ്ഥാപനമായ ഡോസോയും സംയുക്തമായാണ് ചിത്രം ജപ്പാനിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP