Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

50 കോടി ക്ലബിൽ ഇടംപിടിച്ച് മൊയ്തീനും കാഞ്ചാനമാലയും; പൃഥിരാജ് ചിത്രങ്ങളുടെ സാറ്റലൈറ്റ് സ്വന്തമാക്കാൻ ചാനലുകളുടെ പിടിവലി

50 കോടി ക്ലബിൽ ഇടംപിടിച്ച് മൊയ്തീനും കാഞ്ചാനമാലയും; പൃഥിരാജ് ചിത്രങ്ങളുടെ സാറ്റലൈറ്റ് സ്വന്തമാക്കാൻ ചാനലുകളുടെ പിടിവലി

നാനാ തുറകളിലുമുള്ള പ്രേക്ഷകരെയും തൃപ്തി നല്കികൊണ്ട് 'എന്ന് നിന്റെ മൊയ്തീൻ' എന്ന അനശ്വരപ്രണയകാവ്യം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കോഴിക്കോട് മുക്കത്ത് ജീവിച്ചിരുന്ന മൊയ്തീന്റെയും കാഞ്ചനമാലയുടെയും യാഥാർത്ഥ ജീവിതകഥ അഭ്രപാളികളിലെത്തിയപ്പോൾ പ്രേക്ഷകർ അത് നെഞ്ചോടു ചേർത്താണ് സ്വീകരിച്ചത്. ഒപ്പം പൃഥിരാജ് എന്ന കാലാകാരന്റെ അഭിനയ പാടവവും മലയാളികൾ അംഗീകരിച്ചിരിക്കുകയാണ്.

പൃഥിരാജിന്റെ തന്നെ അമർ അക്‌ബർ അന്തോണിയും അനാർക്കലിയുമൊക്കെ വന്നെങ്കിലും കേരളത്തിലെ തിയേറ്ററിൽ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയമഴ ഇപ്പോഴും തോരാതെ നില്ക്കുകയാണ്. ഒരേ സമയം ക്രിട്ടിക്കൽ, കൊമേർഷ്യൽ വിജയം നേടിയ ചിത്രം അമ്പത് കോടി ക്ലബ്ബിൽ കടന്നു എന്നാണ് പുതിയ വാർത്ത.അന്താരാഷ്ട്ര തലത്തിൽ എന്ന് നിന്റെ മൊയ്തീൻ ഇപ്പോൾ തന്നെ 45 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

കൂടാതെ ചിത്രത്തിന്റെ സാറ്റ് ലൈറ്റ് അവാകാശത്തിനായി ചാനലുകൾ രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ്, മഴവിൽ മനോരമ, സൂര്യ ടിവി എന്നീ ചാനലുകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഏഷ്യാനെറ്റ് ആറ് കോടി വരെ നൽകാൻ തയ്യാറായി. എന്നാൽ എട്ട് കോടി രൂപയ്ക്ക് സൂര്യ ടിവി ചിത്രം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ അമർ അക്‌ബർ അന്തോണി, അനാർക്കലി എന്നീ ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് അവകാശത്തിന് വേണ്ടിയാണ് ചാനലുകൾ പിടിവലി നടത്തുന്നതെന്നാണ് റിപ്പോർട്ട് 10 കോടി രൂപ വരെ ചാനലുകൾ ഈ ചിത്രങ്ങൾക്ക് നൽകാൻ തയ്യാറാകുന്നുവെന്നാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP