Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം കാണികളെ നേടി വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം വൈറലാകുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ'...എന്നു തുടങ്ങുന്ന നാടൻ ഈണത്തിലൊരുക്കിയ ഗാനത്തിന് കൈയടിച്ച് ആരാധകർ

ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം കാണികളെ നേടി വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം വൈറലാകുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ'...എന്നു തുടങ്ങുന്ന നാടൻ ഈണത്തിലൊരുക്കിയ ഗാനത്തിന് കൈയടിച്ച് ആരാധകർ

വീഡിയോ റിലീസ് ചെയത് മണിക്കൂറുകൾക്കകം തന്നെ ആരാധകർ നെഞ്ചേറ്റി സ്വീകരിച്ചിരിക്കുകയാണ് മോഹൻലാൽ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ വിഡീയോ ഗാനത്തെ.നാടൻ ഈണത്തിലുള്ള എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും നാല് ലക്ഷത്തോളം പേർ കണ്ടിരിക്കുന്നത്.

അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും ജൂഡ് ആന്റണിയുമാണ് ഗാനരംഗത്തിൽ. ഗാനത്തിന്റെ ഓഡിയോ നേരത്തെ തന്നെ യൂടൂബിൽ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൽ പനച്ചൂരാന്റെ രചനയ്ക്ക് ഷാൻ റഹ്മാനാണ് സംഗീതം.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ബെന്നി പി നായരമ്പലമാണ് രചന. ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിർമ്മിക്കുന്നത്. കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി മോഹൻലാൽ സെക്കിളിലെത്തുന്ന ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP