Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രസികനായ ഒരു കാസിനോവയുടെ റോളിൽ അനൂപ് മേനോൻ; റൊമാന്റിക് കോമഡി എന്റർടെയ്‌നറായ 'എന്റെ മെഴുകുതിരി അത്താഴങ്ങളുടെ ട്രെയിലർ കാണാം

രസികനായ ഒരു കാസിനോവയുടെ റോളിൽ അനൂപ് മേനോൻ; റൊമാന്റിക് കോമഡി എന്റർടെയ്‌നറായ 'എന്റെ മെഴുകുതിരി അത്താഴങ്ങളുടെ ട്രെയിലർ കാണാം

നൂപ് മേനോൻ, മിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. ഒരു റൊമാന്റിക്ക് ഹീറോയെയാണ് ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്

നവാഗതനായ സൂരജ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 999 എന്റർടെയ്ന്മെൻസിന്റെ ബാനറിൽ നോബിൾ ജോസാണ് ഈ അനൂപ് മേനോൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിയ ജോർജ്ജ് നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

അലൻസിയർ, ബൈജു, രാഹുൽ മാധവ്, ടിനി ടോം എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.റഫീക്ക് അഹമ്മദ് എഴുതി എം.ജയചന്ദ്രൻ ഈണം നൽകിയ ചിത്രത്തിലെ രണ്ട് പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 27ന് ചിത്രം തിയറ്ററുകളിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP