Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നസ്രിയ നിർമ്മിക്കുന്ന ഫഫദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; അമൽ നീരദ് ഫഹദ് കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രത്തിന്റെ പേര് വരത്തൻ

നസ്രിയ നിർമ്മിക്കുന്ന ഫഫദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; അമൽ നീരദ് ഫഹദ് കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രത്തിന്റെ പേര് വരത്തൻ

യ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. വരത്തൻ എന്ന് പേരിട്ട ചിത്രത്തിലൂടെ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹത്തിന് ശേഷം ഒരു സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വരത്തന്റെ നിർമ്മാതാക്കളിൽ ഒരാളാണ് നസ്രിയ. അമൽനീരദിന്റെ ഉടമസ്ഥതയിലുള്ള എഎൻപിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മായാനദിയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഐശ്വര്യാ ലക്ഷ്മിയാണ് ഫഹദിന്റെ നായിക. ഈയ്യോബിന്റെ പുസ്തകത്തിന്റെ വിജയത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രം വാഗമണ്ണിലും മറ്റുമായാണ് ഷൂട്ട് ചെയ്ത് തീർത്തത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരുമിച്ചാണ് പുറത്തുവിട്ടത്.

ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളാണ് ഫഹദിനുള്ളതെന്നാണ് റിപ്പോർട്ടുകൾ. സിനിമ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. വരത്തനൻ പൂർത്തിയായാൽ ഉടൻ തന്നെ അമൽ നീരദ് ബിലാൽ 2 ലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ ചിത്രത്തിന് മുൻപാണ് അമൽ നീരദ് ബിലാൽ അനൗൺസ് ചെയ്തതെങ്കിലും അത് പിന്നീടത്തേയ്ക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇനി വരാനിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രങ്ങളിലൊന്ന് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസാണ്. അമൽ നീരദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP