Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താരങ്ങൾ മിനി സ്‌ക്രീനിലും അവാർഡ് നൈറ്റുകളിലും നിറയുന്നതോടെ സിനിമകളുടെ സാറ്റലൈറ്റ് വിറ്റുപോകുന്നില്ല; സിനിമാ താരങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കണമെന്ന നിർദേശവുമായി ഫിലിം ചേംബർ; അമ്മയുമായി ചർച്ച നടത്തുമെന്നും സംഘടന

താരങ്ങൾ മിനി സ്‌ക്രീനിലും അവാർഡ് നൈറ്റുകളിലും നിറയുന്നതോടെ സിനിമകളുടെ സാറ്റലൈറ്റ് വിറ്റുപോകുന്നില്ല; സിനിമാ താരങ്ങൾ ചാനലുകൾ ബഹിഷ്‌ക്കരിക്കണമെന്ന നിർദേശവുമായി ഫിലിം ചേംബർ; അമ്മയുമായി ചർച്ച നടത്തുമെന്നും സംഘടന

കൊച്ചി: ടെലിവിഷൻ അവാർഡ് നിശകളിൽ സിനിമാ താരങ്ങൾ പങ്കെടുക്കരുതെന്ന വാദമുയർത്ത ഫിലിം ചേംബർ രംഗത്തെ. ടെലിവിഷൻ ചാനലുകളുടെ അവാർഡ് നിശകളിൽ പങ്കെടുക്കുന്നതു കൊണ്ട് സാറ്റലൈറ്റ് വിറ്റുപോകുന്നില്ലെന്നും മറ്റുമുള്ള വാദമുയർത്തിയാണ് ഫിലിം ചേബർ രംഗത്തെത്തിയത്.

അവാർഡ് നിശകളിൽ വേണ്ടത്ര പ്രാധാന്യം വിതരണക്കാർക്കും, നിർമ്മാതാക്കൾക്കും ലഭിക്കാത്തതിലാണ് ചേംബറിന്റെ പ്രതിഷേധം. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി ചർച്ച നടത്തുമെന്ന് ചേംബർ ഭാരവാഹികൾ അറിയിച്ചു. സംപ്രേഷണ അവകാശം വിറ്റുപോകുന്ന രീതിക്ക് മാറ്റം വന്ന സാഹചര്യത്തിൽ തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് സാറ്റലൈറ്റ് എടുക്കാൻ ചാനലുകൾ തീരുമാനിച്ചതോടെ നിരവധി സിനിമകളാണ് പെട്ടിയിൽ കിടക്കുന്നത്. ത

ങ്ങളുടെ സിനിമകൾ എടുക്കാത്ത ചാനലുകളുടെ പരിപാടികൾ ബഹിഷ്‌കരിക്കണമെന്നാണ് നിലപാട്. ഈ വർഷം ഇതുവരെ നാൽപതിൽ താഴെ സിനിമകൾക്ക് മാത്രമാണ് സാറ്റലൈറ്റ് വിറ്റുപോയത്. ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ പ്രൊജക്ഷൻ സംവിധാനങ്ങൾക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. പരസ്യവരുമാനമടക്കമുള്ളവ കൈവശപ്പെടുത്തി ഇവർ തങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് തിയേറ്ററുടമകൾ ആരോപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് കഴിഞ്ഞ ഓണസീസണിൽ താരങ്ങളാരും തന്നെ ചാനലുകളിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ അടുത്ത നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP