Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച സിനിമ വിതരണക്കാരൻ ഇതുവരെ തിയറ്ററിൽ എത്തിച്ചില്ല; സാറ്റലൈറ്റ് തുകയും കൊണ്ടുപോയി; നിർമ്മാതാവും സംവിധായകനും വിതരണക്കമ്പനിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരത്തിൽ

രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച സിനിമ വിതരണക്കാരൻ ഇതുവരെ തിയറ്ററിൽ എത്തിച്ചില്ല; സാറ്റലൈറ്റ് തുകയും കൊണ്ടുപോയി; നിർമ്മാതാവും സംവിധായകനും വിതരണക്കമ്പനിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരത്തിൽ

കൊച്ചി: രണ്ടേകാൽ കോടി മുടക്കി നിർമ്മിച്ച സിനിമ വിതരണക്കാരൻ ഇതുവരെ തിയറ്ററിൽ എത്തിക്കാത്തതിൽ പ്രതിഷേധിച്ച് സംവിധായകനും നിർമ്മാതാവും നടത്തുന്ന കുത്തിയിരിപ്പു സത്യഗ്രഹം തുടരുന്നു. വിതരണത്തിന് ഏറ്റെടുത്ത സിനിമ ഒമ്പതുമാസമായിട്ടും തീയേറ്ററിൽ എത്തിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

സെക്കന്റ്‌സ് സിനിമയുടെ സംവിധായകൻ അനീഷ് ഉപാസന, നിർമ്മാതാവ് അജയ് ജോസ് എന്നിവരാണ് വിതരണക്കമ്പനിയായ വർണചിത്ര ഫിലിംസിനെതിരെ സമരംചെയ്യുന്നത്. സംവിധായകനും നിർമ്മാതാവും നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നുദിവസമായി തുടരുകയാണ്.

വർണചിത്രയുടെ കച്ചേരിപ്പടിയിലുള്ള ഓഫീസിനുമുന്നിലാണ് കുത്തിയിരിപ്പ് സമരം. രണ്ടേകാൽ കോടി രൂപ ചെലവിട്ട് നിർമ്മിച്ച സിനിമയുടെ വിതരണാവകാശം ഫെബ്രുവരിയിലാണ് വർണചിത്ര വാങ്ങിയത്. ചാനലിന് വിറ്റ് സാറ്റലൈറ്റ് തുകയും വിതരണ കമ്പനി സ്വന്തമാക്കി. നിർമ്മാതാവിന് സാറ്റലൈറ്റ് തുക കൈമാറിയില്ല.

വിതരണവകാശ തുകയ്ക്ക് പകരം ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്താൽ മതിയെന്ന് പറഞ്ഞിട്ടും വർണചിത്ര തയ്യാറായില്ലെന്ന് സംവിധായകൻ അനീഷ് ഉപാസന പറഞ്ഞു. മഖ്ബൂൽ സൽമാൻ നായകനായ മാറ്റിനി എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനീഷ് ഉപാസന.

പലതവണ തീയതി നീട്ടിയ വിതരണകമ്പനി ഒടുവിൽ ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യാമെന്ന് ഉറപ്പുനൽകിയതും പാലിക്കപ്പെട്ടില്ല. രേഖാമൂലം പരാതി നൽകിയിട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടപടിയെടുത്തിട്ടില്ലെന്നു സംവിധായകനും നിർമ്മാതാവും പറയുന്നു. സിനിമ ഉടൻ റിലീസ് ചെയ്തില്ലെങ്കിൽ ഇന്നുമുതൽ അസോസിയേഷന്റെ എം ജി റോഡിലെ ഓഫീസിന് മുന്നിലേക്ക് സമരം മാറ്റുമെന്നും ഇരുവരും പറഞ്ഞു. അച്ചൂസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് സെക്കൻഡ്‌സ്. ജയസൂര്യ, വിനയ് ഫോർട്ട്, അപർണ നായർ എന്നിവരാണ് മുഖ്യവേഷത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP