Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടതെല്ലാം പൊന്നാക്കി ഡെറിക് അബ്രഹാം! വൻവിജയത്തിന് കളമൊരുക്കി റിലീസിന് മുമ്പേ കോടികൾ വാരുന്നു; മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ഹിന്ദി ഡബ്ബിങ് വിറ്റുപോയത് മലയാളത്തിലെ റെക്കോഡ് തുകയ്ക്ക്

തൊട്ടതെല്ലാം പൊന്നാക്കി ഡെറിക് അബ്രഹാം! വൻവിജയത്തിന് കളമൊരുക്കി റിലീസിന് മുമ്പേ കോടികൾ വാരുന്നു; മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ഹിന്ദി ഡബ്ബിങ് വിറ്റുപോയത് മലയാളത്തിലെ റെക്കോഡ് തുകയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിലീസിന് മുമ്പേ കോടികൾ വാരുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ.ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് വൻതുകയ്ക്ക് വിറ്റുപോയിരിക്കുന്നു. ഒരുകോടി 95 ലക്ഷം രൂപയ്ക്കാണ് ഹിന്ദി ഡബ്ബിങ് വിറ്റത്.മലയാള സിനിമയിൽ ആദ്യമായാണ് ഇത്രയും വലിയൊരു തുകയ്ക്ക് ഹിന്ദി ഡബ്ബിങ് വിറ്റുപോകുന്നത്.ചിത്രത്തിന്റെ സാറ്റലെറ്റ് സൂര്യ ടീവി വലിയ തുക നൽകി സ്വന്തമാക്കിയിരുന്നു.

സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദനി ആണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഈ വരുന്ന 11ന് വൈകീട്ട് 7 മണിക്ക് മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജ് വഴി പുറത്തിറക്കും. മമ്മൂട്ടി തന്നെയാണ് ആരാധകരെയും സിനിമാ പ്രേമികളെയും ഈ കാര്യം അറിയിച്ചത്.

മമ്മൂട്ടിയുടെ തന്നെ കസബ നിർമ്മിച്ച ജോബി ജോർജ് ആണ് അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ചിരിക്കുന്നത്. 8 കോടിക്കടുത്താണ് ചിത്രത്തിന്റെ ടോട്ടൽ ബജറ്റ്, എന്നിരിക്കെ റിലീസിന് മുന്നേ തന്നെ 80% മുതൽ മുടക്കും ജോബി ജോർജിന് തരിച്ചുപിടിക്കാൻ കഴിഞ്ഞു എന്നതും സവിശേഷതയാണ്.

ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രത്തിന് ശേഷം മമ്മൂട്ടിക്ക് കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുക്കാൻ പോകുന്ന ചിത്രമായിരിക്കും അബ്രഹാമിന്റെ സന്തതികൾ എന്നാണ് അണിയറയിലെ സംസാരം. ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.മമ്മൂട്ടിക്കൊപ്പം ആൻസൻ പോളും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗോപി സുന്ദർ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു. സന്തോഷ് രാമൻ ആർട്ടും, മഹേഷ് നാരായണൻ എഡിറ്റിംഗും കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ആൽബി ആണ്.ഈദ് റിലീസ് ആയി ചിത്രം തിയ്യേറ്ററിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP