Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വായ പൊത്തിയും ചുണ്ടിൽ വിരൽ വച്ചും താരങ്ങൾ; വീണ്ടും സസ്‌പെൻസ് നിറച്ച് പ്രിയദർശൻ; ആമയും മുയലിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വായ പൊത്തിയും ചുണ്ടിൽ വിരൽ വച്ചും താരങ്ങൾ; വീണ്ടും സസ്‌പെൻസ് നിറച്ച് പ്രിയദർശൻ; ആമയും മുയലിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രിയദർശൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ വീണ്ടുമെത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ആമയും മുയലും' ഓടാൻ തയ്യാറാകുന്നതിന്റെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ഉൾപ്പടെ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

പ്രേക്ഷകരെ സസ്‌പെൻസിലാക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ താരങ്ങളെല്ലാം വായപൊത്തിയും ചിലർ ചൂണ്ട് വിരൽ വച്ച് മിണ്ടരുതെന്നു ആവശ്യപ്പെടുന്നതുമാണ് രംഗം. ജയസൂര്യ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ഒരു അതിഥി താരമായും എത്തുന്നു. പ്രിയദർശനൊപ്പം ഒരു സിനിമ ചെയ്യുക എന്ന എന്റെ സ്വപ്‌നം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ടാണ് അനൂപ് മേനോൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1994 ൽ പ്രിയൻ ഒരുക്കിയ 'തേന്മാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിന് സമാനമായിരിക്കും ആമയും മുയലുമെന്നാണ് വിവാരം. തെന്നിന്ത്യൻ താരം പിയ ബാജ്‌പേയ് നായികയായെത്തുന്ന ചിത്രത്തിൽ നെടുമുടിവേണു, ഇന്നസെന്റ്, കെപിഎസി ലളിത, മാമൂക്കോയ, ഹരിശ്രീ അശോകൻ, സുകന്യ, അംബിക, നന്ദു, ഇടവേള ബാബു, കൊച്ചു പ്രേമൻ, കൃഷ്ണ പ്രസാദ്, അൻവർ തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്.

കർണാടക അതിർത്തിയിലെ ഗൗളിപ്പാടിയെന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ആമയും മുയലും കഥ നടക്കുന്നത്. കാശിനാഥനായി നെടുമുടി, നല്ലവനായി ഇന്നസെന്റ്, കല്ലുവായി ജയസൂര്യ, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂർമ ബുദ്ധിക്കാരായ ആളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവർ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കിൽ. ഹ്യൂമറും റൊമാൻസും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥ. ചിരിപ്പിക്കുന്ന ത്രില്ലർ എന്നാണ് പ്രിയദർശൻ സിനിമയെ വിളിച്ചത്. പ്രിയദർശൻ തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP