Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാതി മറച്ച മുഖവുമായി നടന്നുവരുന്ന നായകൻ; ആകാംക്ഷയോടെ ആരാധകർ; പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പ്രകാശനം പ്രഭാസിന്റെ ജന്മനാളിൽ

പാതി മറച്ച മുഖവുമായി നടന്നുവരുന്ന നായകൻ; ആകാംക്ഷയോടെ ആരാധകർ; പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; പ്രകാശനം പ്രഭാസിന്റെ ജന്മനാളിൽ

മറുനാടൻ മലയാളി ഡസ്‌ക്

ബെംഗളൂരു:സൂപ്പർ താരം പ്രഭാസിന്റെ ജന്മദിനത്തിന് അദ്ദേഹത്തിന്റെ പുതിയ സിനിമ സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി അണിയറ പ്രവർത്തകർ.പ്രഭാസിന്റെ രാജ്യത്തെമ്പാടുമുള്ള ആരാധകർക്ക് ജന്മദിന സമ്മാനമായാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. . ബാഹുബലിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രഭാസിന്റെ ജന്മദിനത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ആകാംക്ഷയുയർത്തും വിധം പ്രഭാസിന്റെ പാതി മറച്ച മുഖവുമായാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

ഒരു കുറ്റ കൃത്യം നടന്ന സ്ഥലത്തു നിന്നും പ്രഭാസ് നടന്നു വരുന്നതാണ് പോസ്റ്റർ അനാവരണം ചെയ്യുന്നത്. സിനിമയുടെ കഥ, പ്രഭാസിന്റെ കഥാപാത്രം എന്തായിരിക്കും എന്നൊക്കെയുള്ള ആകാംക്ഷ ജനിപ്പിക്കുന്നതാണ് പോസ്റ്റർ . ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ബാഹുബലിക്ക് ശേഷം സാഹോ എന്ന ബഹുഭാഷാ ചിത്രവുമായാണ് പ്രഭാസ് വെള്ളിത്തിരയിലെത്താൻ പോകുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സാഹോയുടെ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.ശ്രദ്ധ കപുറാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഹിന്ദിയിൽ ചിത്രീകരിക്കുന്ന പ്രഭാസിന്റെ ആദ്യ സിനിമയാണ് സാഹോ.

ഒരേ സമയം തമിഴിലും തെലുങ്കിലും കൂടി ചിത്രീകരണം നടക്കും.അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.സാഹോയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. രാമോജി ഫിലിം സിറ്റിയിൽ കൂറ്റൻ സെറ്റാണ് സിനിമക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.ശങ്കർ എഹ്‌സാൻ,ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ.സാഹോയുടെ ആദ്യ ടീസർ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP