Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ് ലുക്കിൽ മോഹൻലാൽ വരുമ്പോൾ നിർണായക കഥാപാത്രമായി പഴയകാല ഹിറ്റ് സംവിധായകനും; ലൂസിഫറിൽ ഇടം പിടിക്കുമ്പോൾ സംവിധായകൻ വേഷമിടുന്നത് 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം

മാസ് ലുക്കിൽ മോഹൻലാൽ വരുമ്പോൾ നിർണായക കഥാപാത്രമായി പഴയകാല ഹിറ്റ് സംവിധായകനും; ലൂസിഫറിൽ ഇടം പിടിക്കുമ്പോൾ സംവിധായകൻ വേഷമിടുന്നത് 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൃഥ്വിരാജ് കന്നി സംവിധായകനാകുന്ന ലൂസിഫർ പലകാരണങ്ങളാൽ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മോഹൻലാൽ നായകനും മുരളി ഗോപി തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോസ്റ്റർ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്നാൽ, വാർത്തകളിൽ ഇടം പിടിക്കുന്ന കാര്യം ചിത്രത്തിലെ ഒരുഹിറ്റ് സംവിധായകന്റെ സാന്നിധ്യമാണ്. സംവിധായകൻ ഫാസിലും അഭിനയിക്കുന്നുവെന്നാണ് റിപ്പോർട്ട്. 30 വർഷത്തിനു ശേഷമാണ് ഫാസിൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.

ലൂസിഫറിൽ ഒരു വൈദികന്റെ കഥാപാത്രമാണ് അദ്ദേഹത്തിനായി നീക്കിവച്ചിരിക്കുന്നതെന്നും അറിയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നോക്കത്താദൂരത്ത് കണ്ണുംനട്ട്, വാത്സല്യം, ഹലോ മൈ ഡിയർ റോംഗ് നമ്പർ, ഇസബെല്ല എന്നീ ചിത്രങ്ങളിലാണ് ഫാസിൽ ഇതിനു മുൻപ് അഭിനയിച്ചിട്ടുള്ളത്. മഞ്ജുവാര്യർ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP